പ്രയാഗ്‌രാജ്/ ഉത്തർപ്രദേശ്:1960കളുടെ തുടക്കം. ക്രിക്കറ്റിന്‍റെ പ്രതാപവും ജനപ്രീതിയും വര്‍ധിച്ചുവരുന്ന കാലം. കുതിച്ചെത്തുന്ന ബോളിനെ നേരിടാന്‍ കേമന്മാരായ ബാറ്റര്‍മാര്‍ അന്ന് പല ബാറ്റുകളും പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. പക്ഷേ ഒരു ഇന്ത്യന്‍ നിര്‍മിത ബാറ്റ് അവരുടെ ഹൃദയങ്ങളെ കീഴടക്കി. ആ ബാറ്റിന് കമ്പനി നല്‍കിയ പേരായിരുന്നു സിമണ്‍സ്... പിന്നീടങ്ങോട്ട് ക്രിക്കറ്റിലെ ഒട്ടുമിക്ക ഇതിഹാസ താരങ്ങളുടേയും കരുത്തായി മാറി സിമൺസ് ബാറ്റ്.
അലൻ ബോർഡർ സൈമണ്ട്സ് ബാറ്റുമായി മികച്ച സ്‌ട്രൈക്ക് ബാലൻസ്, വിസ്മയിപ്പിക്കുന്ന പവർ ജനറേറ്റിങ് കപ്പാസിറ്റി എന്നിവയായിരുന്നു സിമണ്‍സിന്‍റെ പ്രത്യേകത. അതിനിടെ 1997 ൽ സിമണ്‍സ് തങ്ങളുടെ ഉൽപാദനം പൊടുന്നനെ നിർത്തി. എന്നാൽ ഇപ്പോൾ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ 25 വർഷത്തിനിപ്പുറം തിരിച്ചെത്തുകയാണ് സിമൺസ്.
ഇതിഹാസങ്ങൾ റൺമഴ പെയ്യിച്ച സിമൺസ് തിരിച്ചെത്തുന്നു... ഒരു ഇംഗ്ലീഷ് കമ്പനിയുടെ സഹകരണത്തോടെ ആർഎൻ ബാനർജി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ആരംഭിച്ച സിമൺസ് ലോക ക്രിക്കറ്റിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. വിദഗ്‌ദ്ധരായ ഒരു കൂട്ടം ആളുകൾ അതി സൂക്ഷ്‌മമായി മികച്ച ഗുണമേന്മയും നിലവാരവും ഉറപ്പാക്കിക്കൊണ്ടാണ് സിമൺസ് ബാറ്റുകൾ നിർമ്മിച്ചിരുന്നത്. 1984ലെ ചരിത്ര ലോകകപ്പ് നേടിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ പലരും സിമൺസിന്‍റെ ബാറ്റാണ് ഉപയോഗിച്ചിരുന്നത്.
സൈമണ്ട്സ് ബാറ്റുമായി ഇതിഹാസ താരങ്ങൾ സൈമണ്ട്‌സ് ബാറ്റുമായി ഓസ്‌ട്രേലിയന്‍ താരം ഇതിഹാസ താരങ്ങളായ ക്ലൈവ് ലോയ്‌ഡ്, മാർക്ക് വോ, സ്റ്റീവ് വോ, കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, കെ ശ്രീകാന്ത്, രവി ശാസ്ത്രി, റിച്ചി റിച്ചാർഡ്‌സൺ, അലൻ ബോർഡർ, നവാബ് പട്ടൗഡി, മുഹമ്മദ് അസ്ഹറുദ്ദീൻ, ഇമ്രാൻ ഖാൻ, റമീസ് രാജ തുടങ്ങിയ താരങ്ങളുടെ കരുത്തായിരുന്നു ഒരു കാലത്ത് സിമൺസ് ബാറ്റ്. തങ്ങൾക്കാവശ്യമുള്ള വലിപ്പത്തിലും തൂക്കത്തിലും ബാറ്റുകൾ നിർമ്മിക്കുന്നതിനായി കപിൽ ദേവ് ഉൾപ്പെടെയുള്ള താരങ്ങൾ സിമൺസ് കമ്പനി സന്ദർശിക്കുമായിരുന്നു.
ഇപ്പോൾ വീണ്ടും നിർമ്മാണം ആരംഭിക്കുന്നതിനായി തങ്ങളുടെ വിദഗ്ദ്ധരായ നിർമ്മാതാക്കളെ തിരികെ വിളിച്ചിരിക്കുകയാണ് കമ്പനി. ഇത്തവണ ബാറ്റുകളോടൊപ്പം മറ്റ് കായിക ഉപകരണങ്ങളും നിർമ്മിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. അധികം വൈകാതെ തന്നെ സിമൺസ് ബാറ്റുകൾ ക്രിക്കറ്റ് താരങ്ങളുടെ കൈകളിലെത്തും. പഴയ പ്രതാപത്തോടെ തന്നെ പടുകൂറ്റൻ ഷോട്ടുകൾ സിമൺസിൽ നിന്ന് പിറവി കൊള്ളുന്നത് നമുക്ക് കാണാനാകും.