ലണ്ടന്‍: ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ടീം സസെക്‌സുമായുള്ള കരാര്‍ പുതുക്കി ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര. പുതിയ കരാര്‍ പ്രകാരം 2023 സീസണിലും താരം ടീമിനായി കളിക്കും. പുജാരയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയ വിവരം ക്ലബ് ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് പുറത്തുവിട്ടത്.
ടീമിലേക്ക് മടങ്ങിയെത്തുന്നതില്‍ സന്തോഷമുണ്ടെന്നും, മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമം നടത്തുമെന്നും സസെക്‌സുമായുള്ള കരാര്‍ നീട്ടിയതിന് പിന്നാലെ ചേതേശ്വര്‍ പുജാര അഭിപ്രായപ്പെട്ടു. 2023 സീസണിലക്ക് പുജാര മടങ്ങിയെത്തുന്നത് ആവേശകരമായ വാര്‍ത്തയാണ്. ബാറ്റ് ഉപയോഗിച്ച് അദ്ദേഹം കാണിച്ച ക്ലാസും പ്രകടനവും നാം എല്ലാവരും കണ്ടു, അദ്ദേഹം ഞങ്ങളുടെ ഡ്രെസ്സിങ് റൂമിൽ യുവതാരങ്ങള്‍ക്ക് പിന്തുടരാന്‍ പറ്റിയ ഒരു ലോകോത്തര റോള്‍മോഡല്‍ ആയിരുന്നെന്നും സസെക്‌സ് പെർഫോമൻസ് ഡയറക്‌ടർ കീത്ത് ഗ്രീൻഫീൽഡ് പറഞ്ഞു.