ഇന്ത്യയുടെ (Indian Cricket Team) ഏകദിന ലോകകപ്പ് (ODI World Cup) സ്ക്വാഡില്‍ (India ODI WC Squad) ഇടം പിടിച്ചിരിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ് (Suryakumar Yadav). ശ്രേയസ് അയ്യരുടെ (Shreyas Iyer) ബാക്ക് അപ്പ് പ്ലെയറായിട്ടാണ് സൂര്യകുമാറിനെ ടീമിലേക്കെടുത്തിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിസിസിഐ അംഗം മാധ്യമങ്ങളോട് പറയുകയും ചെയ്‌തിരുന്നു. എന്നാല്‍, ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ സൂര്യകുമാര്‍ ഏകദിന ക്രിക്കറ്റിലെ മോശം ഫോം തുടരുകയാണ്.
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ (Asia Cup Super 4) അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടാന്‍ ടീം ഇന്ത്യ (India vs Bangladesh) ഇറങ്ങിയപ്പോള്‍ സൂര്യകുമാര്‍ യാദവിനും ഒരിടവേളയ്‌ക്ക് ശേഷം പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചു. എന്നാല്‍, മത്സരത്തില്‍ ആറാം നമ്പരിലേക്ക് എത്തിയ സൂര്യയ്‌ക്ക് മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. 34 പന്ത് നേരിട്ട സൂര്യകുമാര്‍ യാദവ് 26 റണ്‍സ് നേടിയാണ് പുറത്തായത്. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ആയിരുന്നു ഇന്ത്യന്‍ മധ്യനിര ബാറ്ററെ വീഴ്‌ത്തിയത്.
ഇക്കുറി ഏഷ്യ കപ്പില്‍ സൂര്യകുമാര്‍ യാദവിന് ലഭിച്ച ആദ്യത്തെ അവസരമായിരുന്നുവിത്. കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കായി കളിച്ച വിരാട് കോലി (Virat Kohli) ഉള്‍പ്പടെയുള്ള അഞ്ച് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലായിരുന്നു സൂര്യയ്‌ക്ക് അവസരം കിട്ടിയത്. എന്നാല്‍, ഇക്കുറിയും ലഭിച്ച അവസരം മുതലെടുക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചില്ല.