ടി20യിലെഒന്നാം നമ്പര്‍ ബാറ്ററാണ് സൂര്യകുമാര്‍ യാദവ് (Suryakumar Yadav). എന്നാല്‍, ഏകദിന ക്രിക്കറ്റില്‍ തന്‍റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സൂര്യയ്‌ക്ക് സാധിച്ചിരുന്നില്ല. എന്നിട്ടും ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്ക്വാഡില്‍ (ODI World Cup India Squad) ഇടം കണ്ടെത്താന്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിരുന്നു.
മോശം ഫോമിലായിരുന്നിട്ടും ലോകകപ്പില്‍ സ്ഥാനം ലഭിച്ചതില്‍ നിരവധി വിമര്‍ശനങ്ങളായിരുന്നു താരത്തിന് നേരിടേണ്ടി വന്നിരുന്നത്. എന്നാല്‍, വിമര്‍ശകരുടെ വായ അടപ്പിക്കാന്‍ കഴിയുന്ന തരത്തിലൊരു പ്രകടനം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്തെടുക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചു (Suryakumar Yadav Half Century Against Australia).
മൊഹാലിയില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്‌ക്ക് വേണ്ടി ആറാം നമ്പറിലായിരുന്നു സൂര്യകുമാര്‍ യാദവ് ക്രീസിലേക്ക് എത്തിയത്. മത്സരത്തില്‍ കരുതലോടെ കളിച്ച താരം 49 പന്ത് നേരിട്ട് 50 റണ്‍സ് നേടിയായിരുന്നു തിരികെ പവലിയനിലേക്ക് മടങ്ങിയത്. 19 മാസത്തിന് ശേഷം താരം ഏകദിന ക്രിക്കറ്റില്‍ നേടുന്ന ആദ്യത്തെ അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്.
Also Read :Historic Achievement For Team India In ICC Ranking: 'നമ്പര്‍ വണ്‍..' പാകിസ്ഥാനെ മറികടന്ന് ഏകദിനത്തിലും ഒന്നാമത്; ഒപ്പം ചരിത്രനേട്ടവും
മത്സരത്തില്‍, ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കെഎല്‍ രാഹുലിനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ അഞ്ചാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു (KL Rahul Suryakumar Yadav Partnership Against Australia). ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയപ്പോള്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ഡക്കായിരുന്നു. ഇതിന് ശേഷം ഏകദിന ക്രിക്കറ്റില്‍ താളം കണ്ടെത്താന്‍ വിഷമിച്ചിരുന്ന താരത്തിന്‍റെ ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കുന്നതാണ് മൊഹാലിയിലെ അര്‍ധസെഞ്ച്വറിയെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ വിലയിരുത്തല്‍.
ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ഏകദിനം
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ 47-ാം പന്തിലാണ് സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ച്വറിയിലേക്ക് എത്തിയത്. എന്നാല്‍, ഇന്ത്യയുടെ ജയത്തിന് തൊട്ടരികെ 47-ാം ഓവറില്‍ താരം പുറത്താകുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്, ഇന്ത്യയുടെ ജയത്തിന് ശേഷം നല്‍കിയ പ്രതികരണത്തില്‍ താന്‍ ആഗ്രഹിച്ചിരുന്നത് പോലെ മത്സരത്തില്‍ അവസാനം വരെ ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഈ പുതിയ റോള്‍ നല്ലതുപോലെ ആസ്വദിക്കുന്നുണ്ടെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു.
Also Read :India Wins Against Australia: തുടങ്ങിവച്ച് ഗില്ലും ഗെയ്‌ക്‌വാദും, ഒടുക്കം ഗംഭീരമാക്കി രാഹുലും സ്‌കൈയും; ഓസീസിനെതിരെ ഇന്ത്യക്ക് ജയം
'കഴിയുന്നത്രയും അവസാനം വരെ ബാറ്റ് ചെയ്‌ത് ടീമിനെ ജയത്തിലേക്ക് എത്തിക്കുക.. ഈ ഫോര്‍മാറ്റ് കളിക്കാന്‍ തുടങ്ങിയതുമുതല്‍ ഞാന്‍ സ്വപ്‌നം കണ്ടിരുന്നത് അത് മാത്രമായിരുന്നു. എന്നാല്‍, ഇന്ന് അതിലേക്ക് എത്താന്‍ എനിക്ക് സാധിച്ചില്ല. എങ്കിലും ഈയൊരു റോള്‍ ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്..'- സൂര്യകുമാര്‍ യാവദ് അഭിപ്രായപ്പെട്ടു.