കേരളം

kerala

ETV Bharat / sports

'ദുൽഖറോ, സൂര്യയോ'; ബയോപിക്കില്‍ നായകരാവേണ്ടത് തെന്നിന്ത്യന്‍ താരങ്ങളെന്ന് റെയ്ന - സൂര്യ

ഇൻസ്റ്റ​ഗ്രാം ലൈവിൽ സംസാരിക്കുമ്പോഴാണ് റെയ്ന ആഗ്രഹം വെളിപ്പെടുത്തിയത്.

dulquer salmaan  surya  ഇൻസ്റ്റ​ഗ്രാം  എംഎസ് ധോണി  Suresh Raina  biopic  ദുൽഖർ സൽമാന്‍  സൂര്യ  MS Dhoni
'ദുൽഖറോ, സൂര്യയോ'; ബയോപിക്കില്‍ നായകരാവേണ്ടത് തെന്നിന്ത്യന്‍ താരങ്ങളെന്ന് റെയ്ന

By

Published : Jun 27, 2021, 10:19 PM IST

ഹൈദരാബാദ് : രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഏറെ ആരാധക സമ്പത്തുള്ള താരമാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. നിലവില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്‍റെ ഒരുക്കത്തിലാണ് താരം.

ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ നായകന്‍മാരായ എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെപ്പോലെ തന്‍റെ ജീവിതവും സിനിമയാവുകയാണെങ്കില്‍ നായകനാവേണ്ടത് ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുയാണ് റെയ്ന.

കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാം ലൈവിൽ സംസാരിക്കുമ്പോഴാണ് റെയ്ന തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയത്. തെന്നിന്ത്യന്‍ താരങ്ങളായ ദുൽഖർ സൽമാനോ, സൂര്യയോ ആവണം തന്‍റെ ബയോപിക്കില്‍ നായകനാവേണ്ടതെന്നാണ് റെയ്ന പറയുന്നത്. തന്‍റെ വികാരം ഉള്‍ക്കൊള്ളാനാവും എന്നതാണ് ഇരുവരുടേയും പേര് നിര്‍ദേശിക്കാന്‍ കാരണമെന്നും താരം വ്യക്തമാക്കി.

also read:ആര്‍ച്ചറി ലോകകപ്പ് : ദീപിക കുമാരിക്ക് 'ഗോള്‍ഡന്‍' ഹാട്രിക്

''രാജ്യത്തിന് വേണ്ടി കളിക്കുന്നതോ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്നതോ അത്ര എളുപ്പമല്ല. ആ വികാരങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നവരെയാണ് ശരിക്കും എനിക്ക് വേണ്ടത്. ചെന്നെയും ചെന്നൈ സൂപ്പർ കിങ്സും എനിക്ക് എത്രമാത്രം വലുതാണെന്ന് അവർക്ക് മനസിലാകും. രണ്ട് മൂന്ന് പേരുകൾ എന്‍റെ മനസിലുണ്ട്'' റെയ്ന പറഞ്ഞു.

''സൂര്യയുടെ പേര് ഞാൻ പറയും. എനിക്കുറപ്പുണ്ട് മികച്ച രീതിയില്‍ സൂര്യയ്ക്ക് അഭിനയിക്കാനാവും. ദുൽഖർ സൽമാനും അഭിനയത്തിൽ വളരെ മികവ് കാണിക്കുന്നു'' ചെന്നൈ സൂപ്പർ കിങ്സിന്‍റെ ചിന്നത്തല പറഞ്ഞു.

ABOUT THE AUTHOR

...view details