മുംബൈ: ടി20 ലോകകപ്പ് പടിവാതിക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടേയും ഫോം ഇന്ത്യയ്‌ക്ക് നിര്‍ണായകമാണ്. എന്നാല്‍ ഐപിഎല്ലിന്‍റെ 15ാം സീസണ്‍ പുരോഗമിക്കവെ ഇതേവരെ മികച്ച പ്രകടനം നടത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. സീസണില്‍ കോലി എട്ട് മത്സരങ്ങള്‍ക്കിറങ്ങിയപ്പോള്‍ ഏഴ് മത്സരങ്ങളാണ് രോഹിത് കളിച്ചത്.
ഇത്രയും മത്സരങ്ങളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും ഇരുതാരങ്ങള്‍ക്കും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യത സംശയത്തിന്‍റെ നിഴലിലാക്കുന്നതാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) താരമായ കോലി കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് 119 റണ്‍സ് മാത്രമാണ് നേടിയത്. 17.00 എന്ന മോശം ശരാശരിയും 122.68 സ്‌ട്രൈക്ക് റേറ്റുമാണ് കോലിക്കുള്ളത്.
മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 48 റൺസാണ് താരത്തിന്‍റെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോർ. രണ്ട് തവണ ഗോള്‍ഡന്‍ ഡെക്കായി തിരിച്ച് കയറിയ താരം വെറും രണ്ട് തവണമാത്രമാണ് 40ന് മുകളില്‍ റണ്‍സ് നേടിയത്.