കേരളം

kerala

ETV Bharat / sports

ഓറഞ്ചിൽ മുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; പുത്തൻ ജേഴ്‌സിയുമായി ഓറഞ്ച്‌ ആർമി - ഐപിഎൽ

കോച്ചിങ് സ്റ്റാഫിലും, ടീം അംഗങ്ങളിലും ഉൾപ്പെടെ പുതിയ മാറ്റങ്ങളുമായി പുതിയ രൂപത്തോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ഐപിഎൽ 15-ാം സീസണിനെത്തുന്നത്.

sunrisers hyderabad unveil new jersey  sunrisers hyderabad  orange army  SRH NEW JERSEY  പുത്തൻ ജേഴ്‌സിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ഓറഞ്ച്‌ ആർമി  സണ്‍റൈസേഴ്‌സ് പുതിയ ജേഴ്‌സി  ഐപിഎൽ  IPL
ഓറഞ്ചിൽ മുങ്ങി ഓറഞ്ച്‌ ആർമി; പുത്തൻ ജേഴ്‌സിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

By

Published : Feb 10, 2022, 12:08 PM IST

ഹൈദരാബാദ്: ഐപിഎൽ 15-ാം സീസണ് മുന്നോടിയായി പുതിയ ജേഴ്‌സ് പുറത്തിറക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓറഞ്ച് നിറത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ ജേഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. പഴയ ജേഴ്‌സിയിൽ നിന്ന് വ്യത്യസ്‌തമായി പൂർണമായും ഓറഞ്ച് കളർ പാന്‍റ്സാണ് ഇത്തവണ ഹൈദരാബാദ് അവതരിപ്പിച്ചിരിക്കുന്നത്.

പുത്തൻ ജേഴ്‌സി പോലെത്തന്നെ പുത്തൻ മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇത്തവണ ഐപിഎല്ലിനെത്തുന്നത്. ഒരു കൂട്ടം ഇതിഹാസ താരങ്ങളാണ് സണ്‍റൈസേഴ്‌സിന്‍റെ പരിശീലകരായെത്തുന്നത്. മുൻ ഓസീസ് താരം ടോം മൂഡി മുഖ്യ പരിശീലകനാകുന്ന ടീമിൽ വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് ബാറ്റിങ് പരിശീലകനായെത്തുന്നത്.

ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡെയ്‌ൽ സ്റ്റെയ്ൻ പേസ് ബോളിങ് പരിശീലകനായെത്തുമ്പോൾ സ്‌പിൻ പരിശീലകനായി ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരാണ് എത്തുക. ഇന്ത്യൻ മുൻ താരം ഹേമന്ദ് ബദാനിയാണ് ഫീൽഡിങ് പരിശീലകൻ.

ALSO READ:അഹമ്മദാബാദ് ഐപിഎൽ ടീമിനെ 'ഗുജറാത്ത് ടൈറ്റൻസ്' എന്ന് വിളിക്കും

കെയ്‌ൻ വില്യംസണ്‍ (14 കോടി), അബ്‌ദുൾ സമദ് (4കോടി), ഉമ്രാൻ മാലിക് (4കോടി) എന്നിവരെയാണ് സണ്‍റൈസേഴ്‌സ് ഇത്തവണ നിലനിർത്തിയിരിക്കുന്നത്. ഒരു കാലത്ത് ടീമിന്‍റെ നട്ടെല്ലായിരുന്ന ഡേവിഡ് വാർണർ, സ്‌പിന്നർ റാഷിദ് ഖാൻ, പേസർ ഭുവനേശ്വർ കുമാർ എന്നിവരെ സണ്‍റൈസേഴ്‌സ് നിലനിർത്തിയിരുന്നില്ല.

ABOUT THE AUTHOR

...view details