കേരളം

kerala

ETV Bharat / sports

Sunil Gavasker On Dropping Ishan Kishan : 'രാഹുലിന് വഴിയൊരുക്കേണ്ടത് ഇഷാനല്ല' ; മറ്റൊരു താരത്തിന്‍റെ പേരുമായി ഗവാസ്‌കര്‍

Sunil Gavaskar wants Shreyas Iyer to make way for KL Rahul : ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി കെഎല്‍ രാഹുല്‍ എത്തുമ്പോള്‍ ഇഷാന്‍ കിഷന് പകരം ശ്രേയസ് അയ്യരെ പുറത്തിരുത്തണമെന്ന് സുനില്‍ ഗവാസ്‌കര്‍

Sunil Gavasker on dropping Ishan Kishan  KL Rahul  Sunil Gavasker  Sunil Gavasker  Asia Cup 2023  Shreyas Iyer  Sunil Gavasker on Shreyas Iyer  Sunil Gavasker on Ishan Kishan  ഏഷ്യ കപ്പ് 2023  ഏഷ്യ കപ്പ്  കെഎല്‍ രാഹുല്‍  ഇഷന്‍ കിഷന്‍  സുനില്‍ ഗവാസ്‌കര്‍  ശ്രേയസ് അയ്യര്‍
Sunil Gavasker on dropping Ishan Kishan for KL Rahul

By ETV Bharat Kerala Team

Published : Sep 5, 2023, 12:53 PM IST

മുംബൈ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് കടന്നിരിക്കുകയാണ്. പരിക്കുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇറങ്ങാതിരുന്ന കെഎല്‍ രാഹുല്‍ (KL Rahul) സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏകദിന ലോകകപ്പ് അടുത്തിരിക്കെ രാഹുലിനെ തിരികെ എത്തിക്കേണ്ടത് ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

നിലവില്‍ രാഹുലിന് പകരക്കാരനെന്ന നിലയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷനാണ് ( Ishan Kishan) കളിക്കുന്നത്. രാഹുല്‍ മടങ്ങിയെത്തുന്നതോടെ ഇഷാന് പുറത്തിരിക്കേണ്ടി വരുമോയെന്നാണ് നിലവില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇഷാൻ കിഷന്‍റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ, താരത്തെ പുറത്തിരുത്തി രാഹുലിനെ കളിപ്പിക്കുന്നത് അന്യായമാണെന്നാണ് ഇന്ത്യന്‍ ഇതിഹാസം സുനിൽ ഗവാസ്‌കർ പറയുന്നത് ( Sunil Gavasker on dropping Ishan Kishan for KL Rahul).

ഇഷാന്‍ കിഷന്‍ പ്ലെയിങ് ഇലവനില്‍ തന്‍റെ സ്ഥാനം നിലനിര്‍ത്തണമെന്നും ശ്രേയസ് അയ്യരെ പുറത്തിരുത്തി രാഹുലിന് വഴിയൊരുക്കാമെന്നുമാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് (Sunil Gavaskar wants Shreyas Iyer to make way for KL Rahul).

"സത്യം പറഞ്ഞാല്‍ നേപ്പാളിനെതിരെയും ശ്രേയസ് അയ്യർ (Shreyas Iyer) എന്ത് ചെയ്യുമെന്ന് കാണാനായിരുന്നു ഞാന്‍ കാത്തിരുന്നത്. എന്നാല്‍ അവന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയും റണ്‍സ് നേടാന്‍ കഴിയാതിരിക്കുകയും ചെയ്‌താല്‍ ഇന്ത്യയുടെ നാലും അഞ്ചും നമ്പറുകളില്‍ രാഹുലിനെയും ഇഷാന്‍ കിഷനെയുമായിരിക്കും ഞാൻ നോക്കുക.

പാകിസ്ഥാനെതിരായ മത്സരത്തില്‍ 80-ലേറെ റണ്‍സടിക്കാന്‍ ഇഷാന് കഴിഞ്ഞിട്ടുണ്ട്. ഏറെ പ്രയാസകരമായ സാഹചര്യത്തിലായിരുന്നു അവന്‍റെ ആ പ്രകടനമുണ്ടായത്. അവനെ ടീമില്‍ നിന്നും പുറത്തിരുത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അത് ന്യായമായ കാര്യവുമില്ല. അവനുണ്ടെങ്കില്‍ ഇന്ത്യൻ ടോപ്പ് ഓർഡറിന് ഒരു ഇടങ്കയ്യന്‍-വലങ്കയ്യന്‍ കോമ്പിനേഷനും ലഭിക്കും" - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ: Gautam Gambhir Made Indecent Gesture കോലി... കോലി ചാന്‍റുമായി ആരാധകർ, മറുപടിയായി അശ്ലീല ആംഗ്യം കാട്ടി ഗംഭീർ; വിവാദമായതോടെ വിശദീകരണം

നേരിയ പരിക്കുള്ളതിനാല്‍ ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ കെഎല്‍ രാഹുല്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മെയ് മാസം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് 31-കാരനായ താരം ക്രിക്കറ്റില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. നിലവിലെ പരിക്കിന് നേരത്തെ അലട്ടിയ പരിക്കുമായി ബന്ധമില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ അറിയിച്ചിരുന്നു. ദേശീയ അക്കാദമിയിലുള്ള താരം ഏഷ്യ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഫിറ്റാണെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ALSO READ: ODI World Cup 2023 India Squad finalized ഏകദിന ലോകകപ്പ് സ്‌ക്വാഡ് അന്തിമമായി ?; സഞ്‌ജുവും തിലകുമില്ല, രാഹുല്‍ ടീമില്‍

ABOUT THE AUTHOR

...view details