കേരളം

kerala

ETV Bharat / sports

'അതൊക്കെ വെറും കോമഡി ആയിരുന്നു'; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍ - ഇന്ത്യ vs ദക്ഷിണാഫ്രിക്ക

India vs South Africa: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന് മുന്നെ എ ക്ലാസ് പരിശീലന മത്സരങ്ങള്‍ കളിക്കാതിരുന്ന ഇന്ത്യന്‍ ടീമിനെതിരെ ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍.

Sunil Gavaskar  India vs South Africa  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  സുനില്‍ ഗവാസ്‌കര്‍
Sunil Gavaskar slams Rohit Sharma Led Indian Cricket Team

By ETV Bharat Kerala Team

Published : Dec 29, 2023, 7:51 PM IST

മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ തന്നെ ഇന്ത്യ തോല്‍വി സമ്മതിച്ച് ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല (India vs South Africa 1st Test). സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകര്‍ പരാജയം സമ്മതിച്ചത്. ഇതിന് പിന്നാലെ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമിന്‍റെ തയ്യാറെടുപ്പിനെ ചോദ്യം ചെയ്‌ത് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. പരമ്പരയ്‌ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് പരിശീലന മത്സരങ്ങൾ കളിക്കേണ്ടതില്ലെന്ന ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തെ രൂക്ഷമായാണ് സുനില്‍ ഗവാസ്‌കർ വിമർശിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇൻട്രാ-സ്ക്വാഡ് മത്സരങ്ങള്‍ വെറും 'തമാശ' ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു (Sunil Gavaskar slams Rohit Sharma Led Indian Cricket Team for not playing practice matches before Centurion Test)

"കാരണം വ്യക്തമാണ്. നിങ്ങള്‍ പരിശീലന മത്സരങ്ങള്‍ കളിച്ചിട്ടില്ല. നേരിട്ട് ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ അതു ശരിയാകില്ല. നിങ്ങള്‍ ഇവിടെ പരിശീലന മത്സരങ്ങള്‍ കളിക്കണമായിരുന്നു.

ഇൻട്രാ-സ്ക്വാഡ് മത്സരങ്ങള്‍ വെറുമൊരു തമാശയാണ്. നിങ്ങളുടെ പേസര്‍മാര്‍ ബാറ്റര്‍മാര്‍ക്ക് എതിരെ വളരെ വേഗത്തിൽ പന്തെറിയുമോ?, അല്ലെങ്കില്‍ ബൗൺസറുകൾ എറിയുമോ? ഇല്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം ബാറ്റര്‍മാര്‍ക്ക് പരിക്ക് പറ്റുമെന്ന് അവര്‍ ഭയപ്പെടും" -സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ: ഇന്ത്യയ്‌ക്ക് ഐസിസി പിഴ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ കുത്തനെ താഴോട്ട്

അതേസമയം ഫസ്റ്റ് ക്ലാസ് പരിശീലന മത്സരങ്ങള്‍ കളിക്കാത്തതിന് പിന്നില്‍ ടീം മാനേജ്‌മെന്‍റ് പലപ്പോഴും പറയുന്ന ന്യായം, പരിശീലന പിച്ചുകളും മാച്ച് പിച്ചുകളും തമ്മിലുള്ള വ്യത്യാസമാണ്. എന്നാല്‍ പരിശീലന മത്സരങ്ങൾ നിർണായകമാണെന്നും പ്രത്യേകിച്ച് യുവ താരങ്ങളുടെ പ്രകടനത്തിന് ഇതു മുതല്‍ക്കൂട്ടാവുമെന്നും 74-കാരന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ഷമിയ്‌ക്ക് പകരം ആവേശ് ഖാന്‍; രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ കൂട്ടിച്ചേര്‍ക്കല്‍

"ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ കളിക്കുന്നതായിരുന്നു നല്ലത്. അതുമല്ലെങ്കില്‍ ഒരു കൗണ്ടി അല്ലെങ്കിൽ ഒരു സ്റ്റേറ്റ് ടീമിനെതിരെ രണ്ടോ മൂന്നോ മത്സരങ്ങൾ കളിക്കാമായിരുന്നു. രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് നിങ്ങള്‍ കളിക്കുന്നത്.

അതിനിടയിൽ ഏഴ് ദിവസത്തെ ഇടവേളയുമുണ്ട്. അതിനാല്‍ എനിക്ക് പറയാനുള്ളത് 'ജോലിഭാരം' എന്ന വാക്ക് ഇന്ത്യൻ ക്രിക്കറ്റിന്‍റെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യുക എന്നാണ്. സീനിയർ കളിക്കാര്‍ക്ക് ഒന്നും സംഭവിക്കില്ല.

ഇനി അവര്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടാലും രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും മത്സരം കളിക്കും. എന്നാല്‍ യുവ താരങ്ങളെ സംബന്ധിച്ചോ?, അവര്‍ക്ക് പരിശീലന മത്സരങ്ങൾ ആവശ്യമാണ്"- ഗവാസ്‌കര്‍ പറഞ്ഞ് നിര്‍ത്തി.

ALSO READ:അവനുണ്ടായിരുന്നെങ്കില്‍..?; പ്രസിദ്ധിനോ ശാര്‍ദുലിനോ പകരം മറ്റൊരു താരത്തെ ഇറക്കാമായിരുന്നുവെന്ന് സല്‍മാന്‍ ബട്ട്

ABOUT THE AUTHOR

...view details