മുംബൈ :ടി20 ഫോര്‍മാറ്റിലെ മിന്നും താരമാണെങ്കിലും ഏകദിനത്തിലേക്ക് തന്‍റെ ഫോം പകര്‍ത്താന്‍ പ്രയാസപ്പെടുകയായിരുന്നു സൂര്യകുമാര്‍ യാദവ്. എന്നാല്‍ മാനേജ്‌മെന്‍റിന്‍റെ നിരന്തര പിന്തുണയുണ്ടായിരുന്ന താരം ഇന്ത്യയുടെ ഏകദിന ലോകകപ്പ് (Cricket World Cup 2023) സ്‌ക്വാഡിലും ഇടം നേടി. സെലക്‌ടര്‍മാരുടെ ഈ നടപടി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും ടൂര്‍ണമെന്‍റിന് മുന്നോടിയായി ഇന്ത്യ കളിച്ച ഓസ്‌ട്രേലിയയ്‌ക്ക് എതിരായ (India vs Australia) പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിരുന്നു.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറികളുമായാണ് 33-കാരന്‍ തിളങ്ങിയത്. ആദ്യ ഏകദിനത്തില്‍ 49 പന്തുകളില്‍ 50 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, രണ്ടാം മത്സരത്തില്‍ വെടിക്കെട്ടായിരുന്നു പുറത്തെടുത്തത്. 37 പന്തുകളില്‍ പുറത്താവാതെ 72 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്. ലോകകപ്പ് സ്‌ക്വാഡില്‍ താരത്തിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയമുന്നയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ഇത്.
എന്നാല്‍ ഇന്ത്യയ്‌ക്കായി ഏകദിന ലോകകപ്പ് കളിക്കുന്നതിനായി മാത്രം സൂര്യകുമാര്‍ യാദവ് ഒന്നും തന്നെ ചെയ്‌തിട്ടില്ലെന്നാണ് ഇതിഹാസ താരം സുനിൽ ഗവാസ്‌കര്‍ പറയുന്നത് (Sunil Gavaskar on Suryakumar Yadav's Inclusion in Indian playing XI Cricket World Cup 2023).
"ഏകദിന ക്രിക്കറ്റിൽ സൂര്യകുമാർ ഇതുവരെ വലിയ ഒന്നും ചെയ്തിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ അവസാന 15-20 ഓവറുകളിൽ മാത്രമാണ് അവന് ബാറ്റ് ചെയ്യേണ്ടി വന്നത്. അവിടെ അവന്‍ തന്‍റെ ടി20 കഴിവുകള്‍ ഉപയോഗിക്കുകയും ചെയ്‌തു.