മുംബൈ:ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ (India vs South Africa) പര്യടനത്തിനിടെ ടെസ്റ്റ് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താന്‍ യുവ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് (Prasidh Krishna) കഴിഞ്ഞിരുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചുവെങ്കിലും തന്‍റെ മികച്ച പ്രകടനം നടത്താന്‍ 27-കാരനായ താരത്തിന് കഴിഞ്ഞിരുന്നില്ല. പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ച പിച്ചുകളിലായിരുന്നു രണ്ട് മത്സരങ്ങളും നടന്നത്.
എന്നാല്‍ 65.00 ശരാശരിയില്‍ വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് പ്രസിദ്ധിന് നേടാന്‍ കഴിഞ്ഞത്. സെഞ്ചൂറയനില്‍ തന്‍റെ അരങ്ങേറ്റ മത്സരം കഴിച്ച താരം ഏറെ റണ്‍സ് വഴങ്ങുകയും ചെയ്‌തിരുന്നു. കേപ്‌ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ താരതമ്യേന കുറഞ്ഞ ഓവറുകളാണ് പ്രസിദ്ധിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയത്.
ALSO READ:'റാം സിയ റാം', സ്റ്റേഡിയത്തില്‍ ആദിപുരുഷിലെ പാട്ട് വെയ്‌ക്കാനുള്ള കാരണം പറഞ്ഞ് കേശവ് മഹാരാജ്
ഇതിന് പിന്നാലെ പ്രസിദ്ധിന് ഒരു കനപ്പെട്ട ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരണമെങ്കിൽ പ്രസിദ്ധ് ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. ഇതിനായി മുതിർന്ന കളിക്കാരിൽ നിന്നും പരിശീലകരിൽ നിന്നും താരം ഉപദേശം തേടേണ്ടതുണ്ടെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞിരിക്കുന്നത്. (Sunil Gavaskar on Prasidh Krishna bowling). ഇതു സംബന്ധിച്ച് ഗവാസ്‌കറുടെ വാക്കുകള്‍ ഇങ്ങനെ...
"ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യയുടെ ബോളിങ്ങിലെ ദുർബലമായ കണ്ണിയായിരുന്നു പ്രസിദ്ധ് കൃഷ്‌ണ. വേഗത്തില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റുകള്‍ വീഴ്‌ത്താനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ ഏറെ റണ്‍സ് വഴങ്ങുകയും ചെയ്‌തു. അവന് കാര്യമായ അനുഭവ പരിചയമില്ല എന്നത് വസ്‌തുതയാണ്.