മുംബൈ :ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ (South Africa vs India boxing day test) ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സെഞ്ചൂറിയനില്‍ പ്രോട്ടീസ് പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയുടെ ഈ ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ചയോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്കര്‍ (Sunil Gavaskar reacts to batting collapse vs South Africa).
സന്ദര്‍ശകരുടെ പ്ലെയിങ് ഇലവനില്‍ അജിങ്ക്യ രഹാനെയുടെ അഭാവം നിഴലിക്കുന്നുണ്ടെന്നും സെഞ്ചൂറിയനില്‍ താരം ഇറങ്ങിയിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഇന്ത്യന്‍ സ്കോര്‍ മറ്റൊന്നാകുമായിരുന്നു എന്നുമാണ് 74-കാരന് പറയുന്നത്. (Sunil Gavaskar on Ajinkya Rahane's absence). 2018/19-ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിന് എത്തിയപ്പോള്‍ ജോഹന്നാസ്ബർഗിലെ അജിങ്ക്യ രഹാനെയുടെ പ്രകടനത്തെ ഗവാസ്കര്‍ ഓര്‍ക്കുകയും ചെയ്തു.
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ രഹാനെയ്ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഒടുവില്‍ ജോഹന്നാസ്ബെര്‍ഗിലെ അവസാന ടെസ്റ്റിലാണ് താരത്തിന് അവസരം ലഭിച്ചത്. ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ 48 റണ്‍സ് നേടിയ താരത്തിന്റെ മികവില്‍ അന്ന് കളിപിടിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.
സെഞ്ചൂറിയനില്‍ രഹാനെയുടെ അഭാവത്തെക്കുറിച്ച് സുനില്‍ ഗവാസ്കറുടെ വാക്കുകള്‍ ഇങ്ങനെ".അഞ്ച് വര്‍ഷം മുമ്പ് ജോഹന്നാസ്ബെര്‍ഗിലെ പിച്ചിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്നു. ബാറ്റിങ് ഏറെ പ്രയാസകമായിരുന്ന പിച്ചായിരുന്നു അത്.