ദുബായ് : ഐപിഎല്ലിലെ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഉണ്ടാകുമെങ്കിലും കളിക്കുന്ന കാര്യത്തിൽ തീരുമായമായിട്ടില്ലെന്ന് എംഎസ് ധോണി. പഞ്ചാബുമായുള്ള മത്സരത്തിലെ ടോസിന് ശേഷം സംസാരിക്കവെയാണ് താരം ഭാവിയെപ്പറ്റി പറഞ്ഞത്.
'അടുത്ത സീസണിലും നിങ്ങൾക്കെന്നെ മഞ്ഞ ജഴ്‌സിയിൽ കാണാം. പക്ഷേ അടുത്ത സീസണിൽ ടീമിനായി കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വരും സീസണിൽ പുതിയതായി രണ്ട് ടീമുകൾ കൂടി ലീഗിന്‍റെ ഭാഗമാകുന്നുണ്ട്. മെഗാ ലേലത്തിന് മുന്നോടിയായി താരങ്ങളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്ന് ആർക്കുമറിയില്ല.