സിഡ്നി: ആഷസ് പരമ്പരയ്ക്കായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്നും മാറി നില്‍ക്കാന്‍ ഒരുക്കമാണെന്ന് ഓസ്‍ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. 'ആഷസിനാണ് ഞാന്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. എനിക്ക് കൂടുതല്‍ സ്വാധീനം ചെലുത്താനാവുന്ന സ്ഥാനത്ത് കളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ലോക കപ്പില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല'. സ്മിത്ത് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം
'ടി20 ലോകകപ്പ് ടീമിന്‍റെ ഭാഗമാകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ കുറച്ച് ആഷസുകളില്‍ നടത്തിയ പ്രകടനം ആവര്‍ത്തിക്കാനാണ് ശ്രമം നടത്തുന്നത്. കുറച്ച് ആഴ്ചകളായി പരിക്കില്‍ നേരിയ പുരോഗതി അനുഭവപ്പെടുന്നുണ്ട്. കുറച്ച് നേരം ബാറ്റുചെയ്യാനുമാവുന്നുണ്ട്' എന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.