കേരളം

kerala

ETV Bharat / sports

ബാറ്റിങ് ഇതിഹാസം ബ്രാഡ്‌മാനെ മറികടന്നു; ഓസീസിനായി കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി സറ്റീവ് സ്‌മിത്ത് - ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക

റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവരാണ് ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തിലെ സെഞ്ച്വറി നേട്ടത്തോടെയാണ് ഇവര്‍ക്ക് പിന്നിലേക്ക് സ്‌മിത്ത് ഉയര്‍ന്നത്.

steave smith  don bradman  most test centuries for australia  steave smith record  AUS vs SA  Sydney Test  സറ്റീവ് സ്‌മിത്ത്  ഓസീസിനായി കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരം  ബ്രാഡ്‌മാന്‍  ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക  ഫാബുലസ് ഫോര്‍
steave smith

By

Published : Jan 5, 2023, 1:20 PM IST

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്‌മാനെ (29) മറികടന്ന് സ്റ്റീവ് സ്‌മിത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തിലാണ് കരിയറിലെ 30ാം ടെസ്റ്റ് ശതകം സ്‌മിത്ത് പൂര്‍ത്തിയാക്കി സ്‌മിത്ത് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവരാണ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍.

52 മത്സരങ്ങളിലെ 80 ഇന്നിങ്സില്‍ നിന്നാണ് ബ്രാഡ്‌മാന്‍ 29 സെഞ്ച്വറി അടിച്ചത്. അതേസമയം 92ാം മത്സരത്തിലെ 162ാം ഇന്നിങ്‌സിലാണ് സ്റ്റീവ് സ്മിത്ത് ഈ നേട്ടം മറികടന്നത്. മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്‌ഡനും ടെസ്റ്റ് കരിയറില്‍ 30 സെഞ്ച്വറിയാണുള്ളത്.

ആധുനിക ക്രിക്കറ്റിലെ 'ഫാബുലസ് ഫോര്‍' എന്ന് വിശേഷിപ്പിക്കപ്പടുന്ന താരങ്ങളില്‍ ടെസ്റ്റില്‍ 30 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരം കൂടിയാണ് സ്‌മിത്ത്. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടാണ് (28) ഈ പട്ടികയില്‍ രണ്ടാമന്‍. 27 സെഞ്ച്വറിയുള്ള വിരാട് കോലി മൂന്നാമതും 25 സെഞ്ച്വറി നേടിയിട്ടുള്ള കെയ്‌ന്‍ വില്യംസണ്‍ നാലാം സ്ഥാനത്തുമാണ്.

സിഡ്‌നി ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലായിരുന്നു ഓസീസ് താരത്തിന്‍റെ നേട്ടം. മത്സരത്തില്‍ 192 പന്ത് നേരിട്ട സ്‌മിത്ത് 104 റണ്‍സ് നേടിയാണ് പുറത്തായത്. സെഞ്ച്വറി നേട്ടത്തില്‍ ബ്രാഡ്‌മാനെ മറികടന്നതിന് പുറമെ റണ്‍വേട്ടയില്‍ മൈക്കിള്‍ ക്ലാര്‍ക്കിനെയും സ്‌മിത്ത് പിന്നിലാക്കി.

നിലവില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ നാലാമത്തെ താരമാണ് സ്‌മിത്ത്. 8647 ആണ് സ്മിത്ത് കരിയറില്‍ ഇതുവരെ അടിച്ചെടുത്തത് മുന്‍ ക്യാപ്‌റ്റന്‍മാരായ റിക്കി പോണ്ടിങ് (13,378), അലന്‍ ബോര്‍ഡര്‍ (11,174), സ്റ്റീവ് വോ (10,927) എന്നിവരാണ് കങ്കാരുപ്പടയ്‌ക്കായി കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയത്.

അതേ സമയം, സിഡ്‌നിയില്‍ ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ദിനവും കളിയവസാനിപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 475 റണ്‍സ് എന്ന നിലയിലാണ്. 195 റണ്‍സുമായി ഉസ്‌മാന്‍ ഖവാജയും, 5 റണ്‍സുമായി മാറ്റ് റെന്‍ഷയുമാണ് ക്രീസില്‍.

സ്‌മിത്തിനും, ഖവാജയ്‌ക്കും പുറമെ ലബുഷെയ്‌ന്‍ (79) ട്രേവിസ് ഹെഡ് (70) എന്നിവരും ഓസ്‌ട്രേലിയക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പ്രോട്ടീസിനായി ആൻറിച്ച് നോര്‍ക്യ രണ്ടും കേശവ് മഹാരാജ്, കഗിസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ആദ്യ രണ്ട് മത്സരവും ജയിച്ച് ഓസീസ് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details