കേരളം

kerala

ETV Bharat / sports

ആഭ്യന്തര താരങ്ങളുമായി സംസ്ഥാന അസോസിയേഷനുകള്‍ കരാറിലെത്തണം: രോഹൻ ഗാവസ്‌കര്‍ - ട്വിറ്ററിലൂടെ രംഗത്തെത്തിയത്.

ആഭ്യന്തര താരങ്ങളുമായി സംസ്ഥാന അസോസിയേഷനുകള്‍ കരാറിലെത്തണം:രോഹൻ ഗാവസ്‌കര്‍

Rohan Gavaskar  ആഭ്യന്തര താരങ്ങളുമായി സംസ്ഥാന അസോസിയേഷനുകള്‍ കരാറിലെത്തണം  രോഹൻ ഗാവസ്‌കര്‍  state associations  annual contracts  ബിസിസിഐ കരാര്‍  ട്വിറ്ററിലൂടെ രംഗത്തെത്തിയത്.  സുനിൽ ഗാവസ്കറുടെ മകന്‍
ആഭ്യന്തര താരങ്ങളുമായി സംസ്ഥാന അസോസിയേഷനുകള്‍ കരാറിലെത്തണം: രോഹൻ ഗാവസ്‌കര്‍

By

Published : May 27, 2021, 4:27 PM IST

മുംബൈ: ബിസിസിഐ മാതൃകയില്‍ സംസ്ഥാന അസോസിയേഷനുകള്‍ കളിക്കാരുമായി വാർഷിക കരാറിലേര്‍പ്പെടണമെന്ന് മുൻ ഇന്ത്യന്‍ താരം രോഹൻ ഗാവസ്‌കര്‍. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ആഭ്യന്തര മത്സരങ്ങൾ നടക്കാതിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത നിര്‍ദേശം മുന്നോട്ടുവെച്ച് രോഹന്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയത്.

ഇത് സംബന്ധിച്ച് നിരവധി ട്വീറ്റുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. എ.ബി.സി ഗ്രേഡില്‍ ഇന്ത്യന്‍ ടീമുമായി ബിസിസിഐ കരാറിലേര്‍പ്പെട്ടതുപോലെ എല്ലാ സംസ്ഥാന അസോസിയേഷനുകളും കളിക്കാരുമായി കരാറിലെത്തേണ്ടതുണ്ട്. സംസ്ഥാന അസോസിയേഷനുകള്‍ കരാറുകള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇത്തരം സാഹചര്യങ്ങളിൽ ആഭ്യന്തര കളിക്കാർക്ക് പണം നൽകുക എന്നത് അസാധ്യമാണ്.

also read: വിപ്ലവം ജയിച്ച് ഗാൾട്ടിയർ മടങ്ങി, ഇനിയും വിടരുമോ ലില്ലെ വസന്തം

ആഭ്യന്തര താരങ്ങളാണ് ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുന്നത് . അതിനാല്‍ തന്നെ അവരുടെ കാര്യം നോക്കേണ്ട ചുമതല സംസ്ഥാന അസോസിയേഷനുകള്‍ക്കുണ്ടെന്നും രോഹന്‍ അഭിപ്രായപ്പെട്ടു. ഇതിഹാസ താരം സുനിൽ ഗാവസ്കറുടെ മകനായ 45കാരന്‍ 11 ഏകദിനങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അതേസമയം ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളിലും കളിച്ചു.

ABOUT THE AUTHOR

...view details