സിഡ്‌നി:ലൈംഗികാതിക്രമ കേസില്‍ പിടിയിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം. സിഡ്‌നി ഡൗണിങ് സെന്‍റര്‍ ലോക്കല്‍ കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. നവംബര്‍ ഏഴിനായിരുന്നു ശ്രീലങ്കന്‍ താരം അറസ്റ്റിലായത്.
ജാമ്യം നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും താരത്തെ വിലക്കിയിട്ടുണ്ട്. നാല് കുറ്റങ്ങളാണ് താരത്തിനെതിരെ ചുത്തിയിരിക്കുന്നത്. കേസ് ജനുവരി 12ന് കോടതി വീണ്ടും പരിഗണിക്കും. ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട 29കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് താരത്തിനെതിരെയുള്ള കേസ്. പരാതിക്കാരിയായ യുവതിയും ഗുണതിലകയും റോസ് ബേയിലെ വസതിയിൽ വച്ച് കണ്ടുമുട്ടിയിരുന്നു. നവംബർ 2ന് വൈകിട്ട് താരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.