മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പര ഇന്ത്യയുടെ യുവ സംഘം നേടുമെന്ന് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്‌തമായ ടി20 മത്സരമായ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) തങ്ങളുടെ കഴിവ് തെളിയിച്ച താരങ്ങളാണ് ലങ്കയ്ക്കെതിരെ കളിക്കാനിറങ്ങുന്നത്. ക്യാപ്റ്റൻ ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ സാന്നിധ്യവും ടീമിന് ഗുണം ചെയ്യുമെന്നും വസീം ജാഫര്‍ വിലയിരുത്തി.
''മുതിര്‍ന്ന താരങ്ങളില്‍ പലരും ടീമിന്‍റെ ഭാഗമല്ലെങ്കിലും ഏകദിന, ടി20 പരമ്പരകള്‍ ഇന്ത്യന്‍ ടീം നേടുമെന്നാണ് ഞാന്‍ ഇപ്പോഴും പറയുന്നു. ധാരാളം കഴിവും സാമര്‍ത്ഥ്യവുമുള്ള കളിക്കാരാണ് ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിട്ടുള്ളത്. ഇന്ത്യയുടേത് വളരെ ശക്തമായ ടീമാണെന്നതില്‍ തര്‍ക്കമില്ല'' യൂട്യൂബ് വീഡിയോയില്‍ ജാഫര്‍ പറഞ്ഞു.