കൊളംബോ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മോശം പ്രകടനമായിരുന്നു മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയുടേത് (Sri Lanka Cricket Team). കളിച്ച ഒമ്പത് മത്സരങ്ങളില്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ ടീം പോയിന്‍റ് ടേബിളില്‍ ഒമ്പതാമതായാണ് ഫിനിഷ് ചെയ്‌തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ കായികമന്ത്രി റോഷന്‍ രണസിംഗ (Roshan Ranasinghe) ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (Sri Lanka Cricket Board) പിരിച്ചുവിട്ടിരുന്നു.
ലങ്കയുടെ മുന്‍ നായകന്‍ അര്‍ജുന രണതുംഗ (ex-Sri Lanka captain Arjuna Ranatunga) അധ്യക്ഷനായ സമിതിക്ക് സര്‍ക്കാര്‍ ബോര്‍ഡിന്‍റെ ഇടക്കാല ചുമതല നല്‍കുകയും ചെയ്‌തു. വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതോടെ ബോര്‍ഡ് താല്‍ക്കാലികമായി പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിലവില്‍ ഐസിസി സസ്‌പെന്‍ഡ് ചെയ്‌തിരിക്കുകയാണ്.
ഇതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ തകര്‍ച്ചയ്‌ക്ക് കാരണം ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്ന് ആരോപിച്ച് അര്‍ജുന രണതുംഗ രംഗത്ത് എത്തിയിരുന്നു (Arjuna Ranatunga against Jay Shah). "ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിയന്ത്രിക്കുന്നത് ജയ് ഷായാണ്. ബോര്‍ഡ് അധികൃതരും ജയ് ഷായും തമ്മിലുള്ള ബന്ധത്താല്‍ അവര്‍ക്ക് (ബിസിസിഐ) ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ചവിട്ടി മെതിക്കാനും നിയന്ത്രിക്കാനും കഴിയുമെന്നാണ് ധാരണ. ശ്രീലങ്കന്‍ ക്രിക്കറ്റ് നടത്തുന്നത് ജയ് ഷായാണ്.