കൊളംബോ: പ്രതിഫലത്തെച്ചൊല്ലി ശ്രീലങ്കന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി. പ്രതിഫലം ഏകപക്ഷീയമായി 40 ശതമാനത്തിലേറ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ലങ്കയുടെ പ്രധാന താരങ്ങളായ ദിമുത് കരുണരത്‌നെ, ദിനേഷ് ചണ്ഡിമല്‍, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കമുള്ള താരങ്ങള്‍ പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചു.
പുതിയ കരാര്‍ പ്രകാരം 80,000 ഡോളറാണ് ഏയ്ഞ്ചലോ മാത്യൂസിന് ബോര്‍ഡ് വാഗ്ദാനം നല്‍കിയിരിക്കുന്ന തുക. ഇത് കഴിഞ്ഞ വര്‍ഷത്തെ കരാര്‍ തുകയേക്കാള്‍ 50,000 ഡോളര്‍ കുറവാണ്. ദിമുത് കരുണരത്‌നെയുടെ കരാര്‍ തുക 100,000 ഡോളറില്‍ നിന്നും 70,000 ഡോളറായി കുറച്ചിട്ടുണ്ട്. ഇതോടെ അഭിഭാഷകന്‍ വഴി കരാറില്‍ ഒപ്പുവെയ്ക്കാനാകില്ലെന്ന് താരങ്ങള്‍ അറിയിച്ചിട്ടുണ്ട്.