കൊളംബൊ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ചാമ്പ്യന്മാരായത്. സ്വന്തം തട്ടകമായ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു (India vs Sri Lanka). മറുപടിക്കിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ വിജയം ലക്ഷ്യം നേടിയെടുത്തിരുന്നു.
ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഒരു മോശം റെക്കോഡ് ലങ്കയുടെ തലയിലായി (Sri Lanka cricket team unwanted records). ഒരു ഏകദിന ഫൈനലില്‍ ഇന്നിങ്‌സില്‍ ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് എതിരെ നേടിയത്. വെറും 37 പന്തുകളില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ഇന്ത്യയുടെ ഇന്നിങ്‌സില്‍ ബാക്കിയുണ്ടായിരുന്നത് 263 പന്തുകളാണ് (India cricket team set record for Biggest win in an ODI final by balls remaining).
ഇതോടെ ഇംഗ്ലണ്ടാണ് രക്ഷപ്പെട്ടത്. 2003-ല്‍ സിഡ്‌നിയില്‍ 226 പന്തുകള്‍ ബാക്കി നിര്‍ത്തി ഓസ്‌ട്രേലിയ ആയിരുന്നു ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. 1999-ല്‍ പാകിസ്ഥാന്‍ ലോര്‍ഡ്‌സില്‍ ഓസീസിനോട് 179 പന്തുകള്‍ ബാക്കി നില്‍ക്കെ പരാജയപ്പെട്ടിട്ടുണ്ട്.
ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കുഞ്ഞന്‍ സ്‌കോര്‍:ഇന്ത്യക്കെതിരെ ഒരു ടീമിന്‍റെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ശ്രീലങ്ക ഇന്ന് നേടിയ 50 റണ്‍സ്. ഇതോടെ 2014-ല്‍ 58 റണ്‍സിന് ഓള്‍ ഔട്ടായ ബംഗ്ലാദേശിന്‍റെ നാണക്കേടാണ് മാറിക്കിട്ടിയത്. 2005-ല്‍ ഹരാരെയില്‍ സിംബാബ്‌വെ 65 റണ്‍സിനും ഇന്ത്യയ്‌ക്ക് എതിരെ പുറത്തായിട്ടുണ്ട്.