കേരളം

kerala

ETV Bharat / sports

തീ തുപ്പുന്ന പന്തുകൾ ഇനിയില്ല; പേസ് ഇതിഹാസം ഡെയ്‌ൽ സ്റ്റെയിൻ വിരമിച്ചു - സ്റ്റെയിൻ

എല്ലാ ഫോർമാറ്റിൽ നിന്നും ഡെയ്‌ൽ സ്റ്റെയിൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. 17 വർഷം നീണ്ടുനിന്ന കരിയറിനാണ് താരം വിരാമമിടുന്നത്.

ഡെയ്‌ൽ സ്റ്റെയിൻ  Dale Steyn  ഡെയ്‌ൽ സ്റ്റെയിൻ വിരമിച്ചു  സ്റ്റെയിൻ വിരമിച്ചു വാർത്ത  Steyn retires News  ഡെയ്‌ൽ സ്റ്റെയിൻ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു  ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്‌ൽ സ്റ്റെയിൻ  സ്റ്റെയിൻ  Steyn
തീ തുപ്പുന്ന പന്തുകൾ ഇനിയില്ല; പേസ് ഇതിഹാസം ഡെയ്‌ൽ സ്റ്റെയിൻ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

By

Published : Aug 31, 2021, 5:38 PM IST

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്‌ൽ സ്റ്റെയിൻ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 17 വർഷം നീണ്ടുനിന്ന കരിയറിനാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് സ്റ്റെയിൻ തന്‍റെ 38-ാം വയസിൽ വിരാമമിടുന്നത്.

'20 വർഷങ്ങളായി മത്സരങ്ങളും പരിശീലനവും, യാത്രകളും, ജയാപജയങ്ങളും, പരുക്ക് പറ്റിയ കാലുകളും, സന്തോഷവും... ഒരുപാട് ഓർമ്മകളുണ്ട് പറയാൻ. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്ന ഗെയിമിൽ നിന്ന് ഞാൻ ഇന്ന് ഔദ്യോഗികമായി വിരമിക്കുകയാണ്. എല്ലാവർക്കും നന്ദി'- സ്റ്റെയിൻ ട്വീറ്റ് ചെയ്തു.

2004 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറിയ സ്റ്റെയിന്‍ പിന്നീട് ഒന്നര പതിറ്റാണ്ടോളം ബാറ്റ്സ്മാന്‍മാരുടെ പേടി സ്വപ്നമായിരുന്നു. കൃത്യതയാർന്ന പേസും സ്വിംഗും ആക്രമണോത്സുകതയുമായിരുന്നു മറ്റ് ബോളർമാരിൽ നിന്ന് സ്റ്റെയിനിനെ വ്യത്യസ്ഥനാക്കുന്നത്.

കരിയറിന്‍റെ പ്രതാപകാലത്ത് പരിക്ക് വില്ലനായി എത്തിയതിനെത്തുടർന്ന് 2019ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് സ്റ്റെയിൻ വിരമിച്ചിരുന്നു. 93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റും, 125 ഏകദിനങ്ങളിൽ നിന്ന് 196 വിക്കറ്റും, 47 ടി20കളിൽ നിന്ന് 64 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

ALSO READ:ഐ.പി.എല്ലിന്‍റെ പുതിയ സീസണിൽ രണ്ട് ടീമുകൾ കൂടി ; അടിസ്ഥാനവില 2000 കോടി

ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്‍റെ കുന്തമുനയായിരുന്ന സ്റ്റെയ്‌ൻ 95 മത്സരങ്ങളിൽ നിന്ന് 97 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. ബാംഗ്ലൂരിന് പുറമേ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളിലും താരം കളിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details