ജോഹനാസ്ബെർഗ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പരമ്പരയിലെ നിർണായക പോരാട്ടത്തിൽ പ്രോട്ടീസിനെതിരെ 106 റൺസിന്‍റെ കൂറ്റൻ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത് (South Africa vs India 3rd T20I Match Result). ഇതോടെ പരമ്പര സമനിലയിൽ ആക്കാൻ ഇന്ത്യൻ ടീമിനായി.
പ്രോട്ടീസിനെ 'പഞ്ച'റാക്കി കുല്‍ദീപും സൂര്യയും; മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ ജയം - സൂര്യകുമാര്‍ യാദവ് കുല്‍ദീപ് യാദവ്
South Africa vs India 3rd T20I: ദക്ഷിണാഫ്രിക്ക ഇന്ത്യ ടി20 പരമ്പര. അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയം. പരമ്പര സമനിലയില്‍.
Published : Dec 15, 2023, 6:23 AM IST
|Updated : Dec 15, 2023, 6:46 AM IST
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ സൂര്യകുമാർ യാദവിന്‍റെ (Suryakumar Yadav) സെഞ്ച്വറിയുടെയും യശസ്വി ജയ്സ്വാളിന്‍റെ (Yashasvi Jaiswal) അർധ സെഞ്ച്വറിയുടെയും കരുത്തിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 201 റൺസ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണഫ്രിക്കൻ ഇന്നിങ്സ് 95 റൺസിൽ അവസാനിച്ചു. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവിന്‍റെ (Kuldeep Yadav) പ്രകടനമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.