ജോഹന്നാസ്ബെര്‍ഗ്:ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് എയ്ഡന്‍ മാര്‍ക്രം (Aiden Markram) ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. (South Africa vs India 2nd ODI Toss Report)
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് പ്രോട്ടീസ് കളിക്കുന്നത്. ബ്യൂറാൻ ഹെൻഡ്രിക്സും ലിസാദ് വില്യംസും ടീമിലെത്തി. കെഎല്‍ രാഹുലിന്റെ (KL Rahul) നേതൃത്വത്തില്‍ കളിക്കുന്ന ഇന്ത്യയ്ക്കായി ടി20 സെന്സേഷന് റിങ്കു സിങ് ഏകദിന അരങ്ങേറ്റം നടത്തുന്നുണ്ട്. മത്സരത്തിന് മുന്നോടിയായി സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ക്യാപ് കൈമാറിയത്. (Rinku Singh ODI Debut match).
കഴിഞ്ഞ മത്സരത്തില്‍ പ്ലേയിങ് ഇലവനിലുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ക്ക് പകരമാണ് റിങ്കു എത്തുന്നത്. ഇതോടെ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് ടീമിനൊപ്പം ചേരുന്നതിനായി ശ്രേയസ് അയ്യര്‍ ഏകദിന സ്ക്വാഡ് വിടുകയായിരുന്നു.
ഇന്ത്യ (പ്ലേയിങ് ഇലവൻ): റുതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, തിലക് വർമ, സഞ്ജു സാംസൺ, കെഎൽ രാഹുൽ(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): ടോണി ഡി സോർസി, റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡസ്സെന്‍, ഐഡൻ മാർക്രം (ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലർ, വിയാൻ മൾഡർ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലിസാദ് വില്യംസ്, ബ്യൂറാൻ ഹെൻഡ്രിക്സ്.