കേരളം

kerala

ETV Bharat / sports

സായ്‌ സുദര്‍ശന് അരങ്ങേറ്റം, സഞ്‌ജു ടീമില്‍ ; പ്രോട്ടീസിനെതിരെ ഇന്ത്യയ്‌ക്ക് ബോളിങ് - സായ്‌ സുദര്‍ശന്‍ എകദിന അരങ്ങേറ്റം

South Africa vs India 1st ODI Toss Report : ഇന്ത്യയ്‌ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ പ്രോട്ടീസ് ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം ബാറ്റിങ് തിരഞ്ഞെടുത്തു.

South Africa vs India 1st ODI Toss Report  Aiden Markram  KL Rahul  Where to Watch India vs South Africa 1st ODI  ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടോസ് റിപ്പോര്‍ട്ട്  Sai Sudharsan ODI debut  South Africa in pink jersey  സായ്‌ സുദര്‍ശന്‍ എകദിന അരങ്ങേറ്റം  ദക്ഷിണാഫ്രിക്ക പിങ്ക് ജഴ്‌സി
South Africa vs India 1st ODI Toss Report Sai Sudharsan ODI debut

By ETV Bharat Kerala Team

Published : Dec 17, 2023, 1:21 PM IST

ജൊഹാനസ്‌ബെര്‍ഗ്‌ :ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ എകദിനത്തില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും (South Africa vs India 1st ODI Toss Report). സ്ഥിരം നായകന്മാരായ രോഹിത് ശര്‍മ, ടെംബ ബാമുവ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതോടെ ഇന്ത്യയെ കെഎല്‍ രാഹുലും (KL Rahul ) ദക്ഷിണാഫ്രിക്കയെ എയ്‌ഡന്‍ മാര്‍ക്രവുമാണ് (Aiden Markram) നയിക്കുന്നത്.

ടോസ് നേടിയ എയ്‌ഡന്‍ മാര്‍ക്രം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രോട്ടീസിനായി നാന്ദ്രെ ബർഗർ അരങ്ങേറ്റം നടത്തും. ഇന്ത്യന്‍ നിരയില്‍ സായ്‌ സുദര്‍ശനും ഏകദിന അരങ്ങേറ്റം നടത്തുന്നുണ്ട് (Sai Sudharsan ODI debut ). മത്സരത്തിന് മുന്നോടിയായി ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ താരത്തിന് ക്യാപ് നല്‍കി. മലയാളി താരം സഞ്‌ജു സാംസണും പ്ലെയിങ് ഇലവനിലുണ്ട്.

ഇന്ത്യ (പ്ലെയിങ് ഇലവൻ) : കെഎൽ രാഹുൽ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, അർഷ്‌ദീപ് സിങ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്ക (പ്ലെയിങ്‌ ഇലവൻ) : റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ഡസ്സൻ, ഐഡൻ മർക്രം (ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, തബ്രൈസ് ഷംസി.

ജൊഹാനസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇരു ടീമുകളും ഫോര്‍മാറ്റില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്ക് എതിരെ വലിയ റെക്കോഡുള്ള ടീമാണ് ദക്ഷിണാഫ്രിക്ക.

ALSO READ: പതിവ് തെറ്റിക്കാതെ കൈ നിറയെ പണവുമായി പഞ്ചാബ് കിങ്‌സും, ടീം സെറ്റാക്കാന്‍ ഇനി വേണ്ടത് ഇവരെയെല്ലാം

ഇതേവരെ 91 മത്സരങ്ങളിലാണ് ഫോര്‍മാറ്റില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 50 മത്സരങ്ങളും പ്രോട്ടീസ് വിജയിച്ചപ്പോള്‍ 38 മത്സരങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം നിന്നത്. മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായിരുന്നില്ല. ഇന്ന് വാണ്ടറേഴ്‌സില്‍ ആര് ജയിച്ച് കയറുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

പ്രോട്ടീസ് പിങ്ക് ജഴ്‌സിയില്‍ : പതിവിലെ പച്ച ജഴ്‌സിയില്‍ നിന്നും വ്യത്യസ്‌തമായി പിങ്ക് ജഴ്‌സിയിലാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. സ്തനാർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണിത് (South Africa in pink jersey).

ALSO READ: തന്ത്രങ്ങള്‍ മെനയാന്‍ ഗൗതം ഗംഭീര്‍, ടീമില്‍ അഴിച്ചുപണി ഉറപ്പ്...; താരലേലത്തിന് എത്തുമ്പോള്‍ കൊല്‍ക്കത്തയുടെ പ്ലാന്‍ സിമ്പിള്‍

മത്സരം ലൈവായി കാണാനുള്ള വഴി : ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് ലഭ്യമാവുക. ഓണ്‍ലൈനായി ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലും കളി കാണാം(Where to Watch India vs South Africa 1st ODI).

ALSO READ:'സഞ്ജു പോര, ക്യാപ്റ്റൻ സ്ഥാനത്ത് ബട്‌ലർ വരണം'...ശ്രീശാന്തിന്‍റെ വാദങ്ങൾ ഇങ്ങനെ

ABOUT THE AUTHOR

...view details