കേരളം

kerala

ETV Bharat / sports

വൈറ്റ് ബോള്‍ പരമ്പരയില്‍ ബാവുമയും റബാദയുമില്ല: ഇന്ത്യയ്‌ക്കെതിരായ സ്‌ക്വാഡ് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക - ടെംബ ബാവുമ

South Africa Squad for India Series: ഇന്ത്യയ്‌ക്കെതിരായ ഓള്‍ ഫോര്‍മാറ്റ് പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക.

South Africa Squad for India Series  Temba Bavuma  Kagiso Rabada  South Africa vs India  India tour of South Africa schedule  ഇന്ത്യയ്‌ക്കെതിരായ ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ഇന്ത്യ vs ദക്ഷിണാഫ്രിക്ക മത്സരക്രമം  ടെംബ ബാവുമ  കാഗിസോ റബാഡ
South Africa Squad for India Series Temba Bavuma Kagiso Rabada

By ETV Bharat Kerala Team

Published : Dec 4, 2023, 3:18 PM IST

കേപ് ടൗണ്‍: ഇന്ത്യക്കെതിരായ ഏകദിന, ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക (South Africa vs India). ക്യാപ്റ്റന്‍ ടെംബ ബാവുമ (Temba Bavuma), പേസര്‍ കാഗിസോ റബാഡ (Kagiso Rabada) എന്നിവര്‍ക്ക് എകദിന, ടി20 പരമ്പരകളില്‍ വിശ്രമം അനുവദിച്ചുകൊണ്ടാണ് ടീം പ്രഖ്യാപനം. (South Africa Squad for India Series). എയ്‌ഡന്‍ മാര്‍ക്രമാണ് വൈറ്റ് ബോള്‍ പരമ്പരയില്‍ പ്രോട്ടീസിനെ നയിക്കുക.

ഏകദിന ലോകകപ്പ് അവസാനിച്ച സാഹചര്യത്തില്‍ ജെറാൾഡ് കോറ്റ്‌സി, മാർക്കോ ജാൻസെൻ എന്നിവര്‍ക്കും ഫോര്‍മാറ്റില്‍ വിശ്രമം അനുവദിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്‌സിനെ ആദ്യമായി ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഡേവിഡ് ബെഡിങ്ഹാം, നാന്ദ്രെ ബർഗർ, മിഹ്‌ലാലി പോങ്‌വാന എന്നിവര്‍ക്ക് ദേശീയ ടീമിലേക്ക് ആദ്യ വിളിയെത്തി.

മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഡിസംബര്‍ 10 മുതല്‍ വൈറ്റ് ബോള്‍ മത്സരങ്ങളോടെയാണ് പരമ്പരയ്‌ക്ക് തുടക്കമാവുന്നത്. ഡിസംബര്‍ 26 മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. (India tour of South Africa schedule).

ALSO READ: അവന്‍ ക്രിക്കറ്റിലെ മുഹമ്മദ് അലി; റിങ്കുവിനെ പുകഴ്‌ത്തി എസ്‌ ശ്രീശാന്ത്

ദക്ഷിണാഫ്രിക്ക ടി20 സ്‌ക്വാഡ്:എയ്‌ഡൻ മാർക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി (ഒന്നും രണ്ടും ടി20 മാത്രം), ഡോനോവൻ ഫെരേര, റീസ ഹെൻഡ്‌റിക്‌സ്, മാർക്കോ ജാൻസെൻ (ഒന്നും രണ്ടും ടി20 മാത്രം), ഹെൻറിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എന്‍ഗിഡി (ഒന്നും രണ്ടും ടി20 മാത്രം), ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്‌സ്, ലിസാര്‍ഡ് വില്യംസ്.

ALSO READ: ലോകകപ്പ് ദുരന്തത്തില്‍ നിന്നും കരകയറാനാവാതെ ഇംഗ്ലണ്ട് ; കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വിന്‍ഡീസിനോട് തോല്‍വി

ദക്ഷിണാഫ്രിക്ക ഏകദിന സ്‌ക്വാഡ്: എയ്‌ഡൻ മാർക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയൽ ബാർട്ട്മാൻ, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോങ്വാന, ഡേവിഡ് മില്ലർ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രെയ്‌സ്‌സെൻ ക്‌വാൻസി, തബ്രെയ്‌സ് ഷംസി, ലിസാദ് വില്യംസ്.

ALSO READ: വിന്‍ഡീസിന്‍റെ തല്ലുകൊണ്ട് തളര്‍ന്ന് സാം കറന്‍; തലയിലായത് മോശം റെക്കോഡ്

ദക്ഷിണാഫ്രിക്ക ടെസ്റ്റ് സ്ക്വാഡ്: ടെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ഡീൻ എൽഗാർ, മാർക്കോ ജാൻസെൻ, ടോണി ഡി സോർസി, കേശവ് മഹാരാജ്, എയ്‌ഡന്‍ മാര്‍ക്രം, വിയാൻ മൾഡർ, ലുങ്കി എൻഗിഡി, കീഗൻ പീറ്റേഴ്‌സൺ, കഗിസോ റബാഡ, കെയ്‌ല്‍ വെരെയ്നെ.

ALSO READ: ഇനിയത് റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ പേരില്‍, ഗപ്‌റ്റിലിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ABOUT THE AUTHOR

...view details