കേപ്‌ടൗണ്‍: സെഞ്ചൂറിയനിലെ മുറിവുണക്കാന്‍ കേപ്‌ടൗണിലിറങ്ങിയ ഇന്ത്യയ്‌ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ 23.2 ഓവറില്‍ വെറും 55 റണ്‍സിനായാണ് ഓള്‍ഔട്ടായത്. (India vs South Africa) വര്‍ണവിവേചനവുമായി ബന്ധപ്പെട്ട വിലക്കിന് ശേഷം തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. (South Africa lowest total In test)
2018-ല്‍ ശ്രീലങ്കക്കെതിരെ ഗാലെയില്‍ 73 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുന്നത്തെ ചെറിയ ടോട്ടല്‍. 2015-ല്‍ ഇന്ത്യയ്‌ക്ക് എതിരെ നാഗ്പൂരില്‍ 79 റണ്‍സിന് ടീം പുറത്തായിട്ടുണ്ട്. 2016-ല്‍ ജോഹന്നാസ്‌ബെര്‍ഗില്‍ ഇംഗ്ലണ്ടിനെതിരെ 83 റണ്‍സിനും 2006-ല്‍ ഇന്ത്യക്കെതിരെ ഇതേപിച്ചില്‍ 84 റണ്‍സിനും ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടായിട്ടുണ്ട്. വിലക്ക് ലഭിക്കും മുമ്പ് 1932-ല്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ 36 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായിട്ടുണ്ട്.
അതേസമയം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് എതിരെ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍ കൂടിയാണിത്. 2021-ല്‍ മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ 61 റണ്‍സിന് ഓള്‍ ഔട്ടക്കിയതായിരുന്നു മുമ്പത്തെ റെക്കോഡ്. 2015-ല്‍ നാഗ്പൂരില്‍ ദക്ഷിണാഫ്രിക്കയെ 79 റണ്‍സിന് പുറത്താക്കിയതാണ് മൂന്നാം സ്ഥാനത്ത്. (South Africa registers lowest total by a team against India in Tests).