ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും തുടര്‍ന്ന് നടന്ന ടി20 പരമ്പരയിലും പരാജയപ്പെട്ടതിന് പിന്നാലെ വിരാട് കോലിക്ക് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 31 റണ്‍സ് മാത്രം നേടിയ താരം, രണ്ട് ടി20കളില്‍ കണ്ടെത്തിയത് 12 റണ്‍സ് മാത്രമാണ്. ഇതോടെ കോലിയെ പുറത്തിരുത്തണമെന്ന അഭിപ്രായങ്ങള്‍ ശക്തമാവുകയാണ്.
ഇപ്പോഴിതാ ഫോമിലല്ലാത്ത താരങ്ങളെ ടീമില്‍ നിന്നും പുറത്തിരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറും ബോളിങ് കോച്ചുമായ വെങ്കടേഷ് പ്രസാദ്. ഫോം നഷ്ടമായപ്പോള്‍ സൗരവ് ഗാംഗുലി, വിരേന്ദർ സെവാഗ്, യുവ്‍രാജ് സിങ്, സഹീർ ഖാന്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ തുടങ്ങിയവരെല്ലാം ടീമിന് പുറത്തായിട്ടുണ്ടെന്നും പ്രസാദ് ട്വീറ്റ് ചെയ്‌തു. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാണിച്ചാണ് ഇവരെല്ലാം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതെന്നും വെങ്കടേഷ് പ്രസാദ് പറഞ്ഞു.
'ഫോമിലല്ലെങ്കില്‍ പ്രശസ്‌തി നോക്കാതെ കളിക്കാരെ പുറത്തിരുത്തുന്ന ഒരു കാലമുണ്ടായിരുന്നു. സൗരവ്, സെവാഗ്, യുവ്‍രാജ്, സഹീർ, ഭാജി എന്നിവരെല്ലാം ഫോമില്ലാത്തതിന് ടീമിന് പുറത്തായിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി റണ്‍സ് കണ്ടെത്തിയ ശേഷമാണ് ഇവരെല്ലാം തിരിച്ചെത്തിയത്.