മുംബൈ: ലോകക്രിക്കറ്റില്‍ കരുത്തരാണ് ടീം ഇന്ത്യ (Team India). ഹോം-എവേ പരമ്പരകളില്‍ എതിരാളികള്‍ക്ക് മേല്‍ പലപ്പോഴും വ്യക്തമായ ആധിപത്യം നേടി ജയം പിടിക്കാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിക്കാറുമുണ്ട്. ഈ പ്രകടനങ്ങൾ ആരാധകർക്കും ആവേശമാണ്. അതുകൊണ്ടുതന്നെ ഐസിസി (ICC) ടൂര്‍ണമെന്‍റുകളിലേക്ക് എത്തുമ്പോള്‍ ഇന്ത്യയെ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമായി പലരും തെരഞ്ഞെടുക്കാറുണ്ട്.
എന്നാല്‍, ഐസിസി ടൂര്‍ണമെന്‍റുകളില്‍ ടീം ഇന്ത്യയുടെ കഥ വേറെയാണ്. 2013ല്‍ ആണ് ടീം ഇന്ത്യ അവസാനമായി ഒരു ഐസിസി കിരീടം തങ്ങളുടെ ഷെല്‍ഫിലേക്ക് എത്തിച്ചത്. പിന്നീട്, പലപ്പോഴും മേജര്‍ ടൂര്‍ണമെന്‍റുകളുടെ പ്രധാനപ്പെട്ട മത്സരങ്ങളില്‍ ടീം തോറ്റ് മടങ്ങുകയായിരുന്നുവുണ്ടായത്.
കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ടീമിന് ഇനി മുന്നിലുള്ള പ്രതീക്ഷ സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പാണ് (ICC ODI World Cup 2023). മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ലോകകപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുമെന്ന് ഇതിനോടകം തന്നെ പല പ്രമുഖരും പ്രവചിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യത്യസ്‌തമായൊരു അഭിപ്രായവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി (Sourav Ganguly About Team India World Cup Hopes).
Also Read :Future Of Rahul Dravid As Team India Coach : കപ്പ് അടിച്ചില്ലേല്‍ പണി പാളും ; പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ ഭാവി തുലാസില്‍
'ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ മുന്‍ നിരയില്‍ തന്നെയാണ് ഇന്ത്യയുടെ സ്ഥാനം. അതിനുള്ള പ്രധാന കാരണം നമ്മള്‍ സ്വന്തം നാട്ടില്‍ കളിക്കുന്നു എന്നതാണ്. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ പോയി പരമ്പര ജയിക്കാനും ഇംഗ്ലണ്ടിനെതിരെ അവിടെ ടെസ്റ്റ് പരമ്പര സമനിലയിലാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്.
പക്ഷെ, പ്രധാനപ്പെട്ട മത്സരങ്ങളില്‍ നമ്മള്‍ അവരോട് തോല്‍വി വഴങ്ങി. മികച്ച ടീം നമുക്ക് ഉണ്ടെന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്. എന്നിരുന്നാലും സുപ്രധാന മത്സരങ്ങളില്‍ ടീം ഇന്ത്യ പതറാതെ കളിക്കേണ്ടതുണ്ട്' - സൗരവ് ഗാംഗുലി 'എക്‌സില്‍' അഭിപ്രായപ്പെട്ടു.
നിലവില്‍ ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. സെപ്‌റ്റംബര്‍ 10ന് കൊളംബോയിലാണ് ഈ മത്സരം.
ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup 2023): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ.
Also Read :Babar Azam On Asia Cup Super 4 : 'സമ്മര്‍ദങ്ങളൊന്നുമില്ല, ഞങ്ങള്‍ റെഡിയാണ്' ; ഇന്ത്യയ്‌ക്ക് താക്കീതുമായി ബാബര്‍ അസം