കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്. ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിടുകയാണെന്ന് സൗരവ് ഗാംഗുലിയുടെ ട്വീറ്റ്. എല്ലാവരുടേയും പിന്തുണ ഉണ്ടാകണമെന്നും ഔദ്യോഗിക ടിറ്റർ അക്കൗണ്ടില്‍ കുറിച്ച് സൗരവ് ഗാംഗുലി.
ഇനി പുതിയ അധ്യായം, രാഷ്ട്രീയത്തിലേക്ക് എന്ന സൂചന നല്‍കി സൗരവ് ഗാംഗുലി - സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്
ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിടുകയാണെന്ന് സൗരവ് ഗാംഗുലിയുടെ ട്വീറ്റ്.
ഇനി പുതിയ അധ്യായം, രാഷ്ട്രീയത്തിലേക്ക് എന്ന സൂചന നല്‍കി സൗരവ് ഗാംഗുലി
'പുതിയത് ചിലത് തുടങ്ങുകയാണ്, അത് വഴി നിരവധി പേരെ സഹായിക്കാനാകും. ഈ യാത്രയില്‍ ഇതുവരെ ഒപ്പം നിന്ന ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു. ഇനിയും നിങ്ങളുടെ എല്ലാവരുടേയും പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'. ബിസിസിഐ അധ്യക്ഷൻ ട്വീറ്റ് ചെയ്‌തു.