കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ മകള്‍ സനയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യാതൊരു രോഗ ലക്ഷണങ്ങളും പ്രകടിപ്പിക്കാതിരുന്ന സന ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ഐസോലേഷനിലാണ്.
നേരത്തെ കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലി വീട്ടിലെത്തിയതിന് പിന്നാലെയാണ് മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സനയെ കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.