കേരളം

kerala

ETV Bharat / sports

കോലിയും രോഹിതും തിരിച്ചുവരും; താരങ്ങളുടെ മോശം ഫോമില്‍ പ്രതികരണവുമായി ഗാംഗുലി - വിരാട് കോലി ഐപിഎല്‍ 2022

ഇരു താരങ്ങളും ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് ബിസിസിഐ പ്രസിഡന്‍റിന്‍റെ പ്രതികരണം

IPL 2022  tata ipl  virat kohli form  rohit sharma form  bcci president responds on indian captain batting form  സൗരവ് ഗാംഗുലി  സൗരവ് ഗാംഗുലി പ്രതികരണം  വിരാട് കോലി ഐപിഎല്‍ 2022  രോഹിത് ശര്‍മ്മ ഐപിഎല്‍ 2022
കോലിയും രോഹിതും തിരിച്ചുവരും; താരങ്ങളുടെ മോശം ഫോമില്‍ പ്രതികരണവുമായി ഗാംഗുലി

By

Published : Apr 29, 2022, 9:01 PM IST

മുംബൈ: ഇന്ത്യന്‍ നയകന്‍ രോഹിത് ശര്‍മയുടെയും, മുന്‍ നായകന്‍ വിരാട് കോലിയുടെയും നിലവിലെ പ്രകടനങ്ങളില്‍ പ്രതികരണവുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇരുവരും മികച്ച കളിക്കാരാണെന്ന് പറഞ്ഞ ഗാംഗുലി രണ്ട് താരങ്ങളും വൈകാതെ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും പങ്ക് വെച്ചു. ഒരു സ്വകാര്യ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിസിസിഐ പ്രസിഡന്‍റിന്‍റെ പ്രതികരണം.

വിരാട് കോലി , രോഹിത് ശര്‍മ

വിരാട് കോലി എന്താണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തി വീണ്ടും റണ്‍സടിച്ചുകൂട്ടുമെന്ന് എനിക്കുറപ്പുണ്ട്. മഹാനായ കളിക്കാരനാണ് അദ്ദേഹമെന്നും ഗാംഗുലി പറഞ്ഞു. ഐപിഎല്ലിന്‍റെ പതിനഞ്ചാം സീസണില്‍ 9 മത്സരങ്ങളില്‍ നിന്ന് 128 റണ്‍സ് മാത്രമാണ് വിരാട് കോലിയുടെ സമ്പാദ്യം.

രോഹിത് ശര്‍മ്മയാകട്ടെ 8 മല്‍സരങ്ങളില്‍ നിന്നും 153 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്. ഇരു താരങ്ങള്‍ക്കും ഒരു അര്‍ധസെഞ്ച്വറി പോലും ഈ സീസണില്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.

Also read: മഹാന്മാരായ പലരും ഇതേ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ട്; കോലിക്ക് പിന്തുണയുമായി ഡുപ്ലെസിസ്

ABOUT THE AUTHOR

...view details