കേരളം

kerala

ETV Bharat / sports

ദാദയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; സ്ഥിരീകരണവുമായി താരം - സൗരവ് ഗാംഗുലി

200 മുതല്‍ 250 കോടി വരെ മുതല്‍ മുടക്കിലായിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

biopic  Sourav Ganguly  Ranbir Kapoor  Hrithik Roshan  സൗരവ് ഗാംഗുലി  ബയോപിക്
ദാദയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; സ്ഥിരീകരണവുമായി താരം

By

Published : Jul 14, 2021, 9:52 AM IST

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ഗാംഗുലി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ''യെസ്, ഒരു ബയോപിക്കിനായ് ഞാന്‍ സമ്മതം പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലായിരിക്കും ചിത്രം പുറത്തിറങ്ങുക. എന്നാൽ ഇപ്പോൾ സംവിധായകന്‍റെ പേര് പറയാൻ കഴിയില്ല. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാവാന്‍ കുറച്ച് ദിവസങ്ങളെടുക്കും'' ഗാംഗുലി പറഞ്ഞു.

അതേസമയം 200 മുതല്‍ 250 കോടി വരെ മുതല്‍മുടക്കിലായിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഒരു വലിയ പ്രൊഡക്ഷന്‍ ഹൗസുമായ് താരം നിരവധി ചര്‍ച്ചകള്‍ നടത്തിയതായും ചിത്രത്തിന്‍റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതായുമാണ് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ ആരാവും ദാദയെ അവതരിപ്പിക്കുകയെന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ലെങ്കിലും രൺബീർ കപൂർ, ഹൃത്വിക് റോഷൻ എന്നീ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

also read:ഒത്തുകളി ആരോപണം; വിംബിൾഡൺ മത്സരങ്ങള്‍ സംബന്ധിച്ച് അന്വേഷണം

നേരത്തെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ജീവിത കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ നേട്ടം കൊയ്തിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ ജീവിതവും സിനിയായും ഡോക്യുമെന്‍റിറിയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ 1983ലെ ലോക കപ്പ് വിജയത്തെ പ്രമേയമാക്കിയ ചിത്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുയാണ്. രൺവീർ സിങ്ങാണ് കപില്‍ ദേവിന്‍റെ വേഷം അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details