ബ്രിസ്റ്റൽ: റെക്കോർഡുകൾ പിറക്കുന്നതും അതിലൂടെ ക്രിക്കറ്റ് മത്സരം തന്നെ ചരിത്രത്തിലിടം നേടുന്നതും സർവ സാധാരണമാണ്. എന്നാൽ ബുധനാഴ്‌ച തുടങ്ങിയ ഇന്ത്യ- ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിലിടം നേടുക ഓൾറൗണ്ടർ സോഫിയ ഡൻക്ലിയുടെ ടെസ്റ്റ് അരങ്ങേറ്റം കൊണ്ടാകും. ഇംഗ്ലണ്ട് വനിത ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് ഇരുപത്തിരണ്ടുകാരിയായ സോഫിയ.
Also Read:ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലീഷ് വനിതകൾക്ക് മികച്ച തുടക്കം; ഒന്നാം ദിനം ആറിന് 269 റണ്‍സ്
അരങ്ങേറ്റ മത്സരത്തിലെ ആദ്യ ദിനം തന്നെ ബാറ്റ് ചെയ്യാനുള്ള അവസരവും സോഫിയയ്ക്ക് ലഭിച്ചു. ഒന്നാം ദിനം അവസാനിച്ചപ്പോൾ 12 റണ്‍സുമായി സോഫിയ ക്രീസിലുണ്ട്. അറ് വിക്കറ്റിന് 269 എന്ന നിലയിലാണ് ഇംഗ്ലണ്ടിന്‍റെ ഒന്നാം ദിനം ബാറ്റിങ്ങ് അവസാനിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ സൗത്ത് ഈസ്റ്റ് സ്റ്റാർസ് താരമായ സോഫിയ ഇംഗ്ലണ്ടിന് വേണ്ടി 15 ട്വന്‍റി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വനിത ക്രിക്കറ്റിൽ ടെസ്റ്റ് മാച്ചുകൾ വളരെ അപൂർവമാണ്. അതുകൊണ്ട് തന്നെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആളുകൾ കാത്തിരിക്കുകയാണെന്ന് സോഫിയ പറഞ്ഞു.