മുംബൈ : ഓസ്ട്രേലിയൻ വനിതകൾക്കെതിരായ രണ്ടാം ടി20യില്‍ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പർ ഓവറിലാണ് ഇന്ത്യ ഓസീസ് വനിതകളെ കീഴടക്കിയത്. നിശ്ചിത ഓവറിൽ ഇരു ടീമുകളും തുല്യ സ്‌കോര്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒരുവിക്കറ്റ് നഷ്‌ടത്തില്‍ 20 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ഓസീസിന്‍റെ പോരാട്ടം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 16 റണ്‍സില്‍ അവസാനിച്ചു. കളിയിലുടനീളം സ്‌ഫോടനാത്മക പ്രകടനം നടത്തിയ സ്‌മൃതി മന്ദാനയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്‌ക്ക് മിന്നും വിജയം സമ്മാനിച്ചത്.