ദുബായ്:ഐസിസിയുടെ മികച്ച വനിത ക്രിക്കറ്ററായി (2021) ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ദാനയെ തിരഞ്ഞെടുത്തു. കലണ്ടര്‍ വര്‍ഷം ഇന്ത്യക്കായി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ റേച്ചൽ ഹെയ്ഹോ ഫ്ലിന്‍റ് ട്രോഫിക്ക് അര്‍ഹയാക്കിയത്.
കഴിഞ്ഞ വര്‍ഷം 22 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 855 റണ്‍സാണ് സ്‌മൃതി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയുടേയും അഞ്ച് അര്‍ധ സെഞ്ചുറികളുടേയും അകമ്പടിയോടെയാണിത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നു. എട്ട് പരിമിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ രണ്ട് വിജയങ്ങളിലും നിര്‍ണായക പങ്കാണ് താരം വഹിച്ചത്.
രണ്ടാം ഏകദിനത്തില്‍ 80 റണ്‍സെടുത്ത താരം അവസാന ടി20യില്‍ 48 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലും എത്തിച്ചു. ഇംഗ്ലണ്ടിനെതിരായ വണ്‍ ഓഫ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സില്‍ 78 റണ്‍സാണ് താരം കണ്ടെത്തിയത്. ഇന്ത്യ ജയിച്ച ഏകദിന മത്സരത്തില്‍ 49 റണ്‍സുമായി നിര്‍ണായകമാവാനും സ്‌മൃതിക്ക് കഴിഞ്ഞു.
also read: വിവാഹം കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു, ഇനി നേരിടുക കടുത്ത വെല്ലുവിളി; അക്‌തർ
തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നടന്ന പര്യടനത്തിലും താരം മിന്നി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 86 റണ്‍സാണ് താരം അടിച്ചെടുത്തത്. തുടര്‍ന്ന് നടന്ന ടെസ്റ്റില്‍ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും താരം കണ്ടെത്തി. 127 റണ്‍സാണ് താരം അന്ന് അടിച്ചെടുത്തത്. കളിയിലെ താരവും സ്മൃതിയായിരുന്നു. തുടര്‍ന്ന് നടന്ന ടി20 മത്സരങ്ങളിലും താരം മിന്നി.