മുംബൈ: അന്താരാഷ്‌ട്ര വനിത ടി20യില്‍ ബോള്‍ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികച്ച താരമെന്ന ലോക റെക്കോഡ് അടിച്ചെടുത്ത് ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന. (Smriti Mandhana T20I record). ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ (India vs Australia) ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയാണ് താരം പ്രസ്‌തുത നാഴികകല്ലിലേക്ക് എത്തിയത്. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 52 പന്തില്‍ ഏഴ് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 54 റണ്‍സായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ 27-കാരി അടിച്ചുകൂട്ടിയത്.
നിലവില്‍ 126 മത്സരങ്ങളില്‍ നിന്ന് 3000* റണ്‍സാണ് സ്‌മൃതി നേടിയിട്ടുള്ളത്. 22 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. (Smriti Mandhana T20I Runs)
ടി20യില്‍ 3000 റണ്‍സിലേക്ക് എത്താന്‍ 2461 പന്തുകളാണ് സ്‌മൃതി മന്ദാനയ്‌ക്ക് വേണ്ടി വന്നത്. ഇതോടെ ന്യൂസിലന്‍ഡിന്‍റെ സോഫി ഡിവൈനിന്‍റെ റെക്കോഡാണ് പൊളിഞ്ഞത്. 2470 പന്തുകളിലാണ് താരം പ്രസ്‌തുത നാഴികകല്ലിലേക്ക് എത്തിയത്. 2597 പന്തുകളില്‍ നിന്നും 3000 റണ്‍സ് ചേര്‍ത്ത ഓസീസിന്‍റെ മെഗ് ലാനിങ്ങാണ് മൂന്നാം സ്ഥാനത്ത്.
അന്താരാഷ്‌ട്ര ടി20യില്‍ 3000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സ്‌മൃതി. പുരുഷ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരും വനിത ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറുമാണ് നേരത്തെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. (Smriti Mandhana joins Rohit Virat Harmanpreet in elite list)