ഹൈദരാബാദ്:ഐപിഎൽ ആരംഭിക്കുന്നതിന് ആറ് മാസം മുൻപ് തന്നെ സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ് സൈമൺ കാറ്റിച്ച്. ലേലത്തിന് മുമ്പുള്ള പദ്ധതികൾ ഫ്രാഞ്ചൈസി അവഗണിച്ചെന്നും ടീമിനെ കൈകാര്യം ചെയ്യുന്നതിലെ അഭിപ്രായവ്യത്യാസത്തെത്തുടർന്നുമാണ് കാറ്റിച്ച് സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്ന് 'ദി ഓസ്‌ട്രേലിയൻ' റിപ്പോർട്ട് ചെയ്‌തു.
IPL: ലേലം വിളിയില്‍ അതൃപ്‌തി, സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ് സൈമൺ കാറ്റിച്ച് - ദി ഓസ്‌ട്രേലിയൻ
ലേലത്തിന് മുമ്പുള്ള പദ്ധതികൾ ഫ്രാഞ്ചൈസി അവഗണിച്ചെന്നും ടീമിനെ കൈകാര്യം ചെയ്യുന്നതിലെ അഭിപ്രായവ്യത്യാസത്തെത്തുടർന്നുമാണ് സ്ഥാനം ഒഴിഞ്ഞത്.
![IPL: ലേലം വിളിയില്‍ അതൃപ്‌തി, സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ് സൈമൺ കാറ്റിച്ച് sunrisers hyderabad simon katich Simon Katich quits SunRisers ipl 2022 ignores pre-auction plans ലേലത്തിലെ അതൃപ്‌തി ഐപിഎൽ 2022 സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ് സൈമൺ കാറ്റിച്ച് ദി ഓസ്‌ട്രേലിയൻ the australian reports](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14504738-thumbnail-3x2-n.jpg)
ലേലത്തിലെ അതൃപ്‌തി, സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ് സൈമൺ കാറ്റിച്ച്
കഴിഞ്ഞ സീസണിൽ ഡേവിഡ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനു പിന്നാലെ പ്ലെയിംഗ് ഇലവനിൽ നിന്നും പുറത്താക്കപ്പെട്ടത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ സീസണിൽ ട്രെവർ ബെയ്‌ലിസ്, ബ്രാഡ് ഹാഡിൻ എന്നിവരും പരിശീലകസ്ഥാനം രാജിവെച്ചിരുന്നു. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ, മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ടോം മൂഡി ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും.
ALSO READ:ഇന്ത്യ- വിൻഡീസ് ട്വന്‍റി-20: ഇരട്ട റെക്കോര്‍ഡിനരികെ രോഹിത് ശര്‍മ്മ