ഗുവാഹത്തി: ഇന്ത്യന്‍ ടി20 ടീമില്‍ ഫിനിഷറുടെ സ്ഥാനമുറപ്പിക്കാന്‍ റിങ്കു സിങ്ങിന് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നതായി ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സൈമണ്‍ കാറ്റിച്ച്. ഇത്തരമൊരു സ്പെഷ്യലിസ്റ്റ് റോളിലിറങ്ങി എല്ലാ കാര്യങ്ങളും ശരിയായി ചെയ്യാന്‍ റിങ്കുവിനാവുന്നുണ്ടെന്നും സൈമണ്‍ കാറ്റിച്ച് പറഞ്ഞു (Simon Katich praises Rinku Singh). ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ (India vs Australia T20I) ആദ്യ രണ്ട് മത്സരങ്ങളിലെ 26കാരന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ഓസീസ് മുന്‍ നായകന്‍റെ വാക്കുകള്‍.
"ഇന്ത്യന്‍ ടി20 ടീമിലെ ഫിനിഷറുടെ സ്ഥാനം അവന്‍ സ്വന്തമാക്കി. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ സീസണില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും ഇപ്പോൾ ഇന്ത്യക്ക് വേണ്ടിയും മിന്നും പ്രകടനമാണ് അവന്‍ നടത്തുന്നത്. കൂടുതൽ പരിചയസമ്പന്നരായ കളിക്കാർ ടീമിൽ തിരിച്ചെത്തുമ്പോൾ തീര്‍ച്ചയായും അവരില്‍ നിന്നും മത്സരമുണ്ടാകും.
ALSO READ: ആറ് താരങ്ങള്‍ നാട്ടിലേക്ക് ; ഇന്ത്യയ്‌ക്കെതിരായ ടി20 സ്‌ക്വാഡില്‍ വമ്പന്‍ മാറ്റവുമായി ഓസ്‌ട്രേലിയ
പക്ഷെ, ഇത്തരമൊരു സ്പെഷ്യലിസ്റ്റ് റോളില്‍ ഇറങ്ങി എല്ലാ കാര്യങ്ങളും ശരിയായി ആണ് റിങ്കു സിങ് ചെയ്യുന്നത്. ഒരാള്‍ക്ക് അത്ര എളുപ്പം നികത്താന്‍ കഴിയുന്ന ഒരു റോളല്ലയിത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലേത് പോലെ അവസാനത്തെ എട്ടോ ഒമ്പതോ പന്തുകളില്‍ നിന്നും ആ 30 റണ്‍സ് നേടേണ്ടതുണ്ട്. റിങ്കു ഏറെ സ്ഥിരതയോടെയാണ് ഈ റോളില്‍ കളിക്കുന്നത് എന്നത് നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്" സൈമണ്‍ കാറ്റിച്ച് പറഞ്ഞു (Simon Katich on Rinku Singh).