ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) എതിരായ രണ്ടാം ഏകദിനത്തില്‍ മിന്നും പ്രകടനമാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill) നടത്തിയത്. 97 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറികളും നാല് സിക്‌സും സഹിതം 104 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. എകദിനത്തില്‍ 24-കാരന്‍റെ ആറാമത്തെ സെഞ്ചുറിയാണിത് (Shubman Gill ODI Centuries). പ്രകടനത്തോടെ ചില റെക്കോഡുകളേയും കൂടെക്കൂട്ടിയിരിക്കുകയാണ് ഗില്‍. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആറ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമാണ് ശുഭ്‌മാന്‍ ഗില്‍ (Shubman Gill ODI Century Record) .
ALSO READ: S Sreesanth Criticizes Sanju Samson : 'സഹതാപം ലഭിക്കാന്‍ എളുപ്പമാണ്, ആരുപറഞ്ഞാലും കേള്‍ക്കാത്ത മനോഭാവം മാറ്റണം'; സഞ്‌ജുവിനെതിരെ തുറന്നടിച്ച് ശ്രീശാന്ത്
35 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ ആറ് സെഞ്ചുറികള്‍ അടിച്ച് കൂട്ടിയത്. ശിഖര്‍ ധവാനാണ് (Shikhar Dhawan) രണ്ടാം സ്ഥാനത്തായത്. ഏകദിനത്തില്‍ ആറ് സെഞ്ചുറികള്‍ നേടാന്‍ 46 ഇന്നിങ്‌സുകളാണ് ധവാന് വേണ്ടി വന്നത്. കെഎല്‍ രാഹുല്‍ (53 ഇന്നിങ്‌സുകള്‍), വിരാട് കോലി Virat Kohli (61 ഇന്നിങ്‌സുകള്‍), ഗൗതം ഗംഭീര്‍ (68 ഇന്നിങ്‌സുകള്‍) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനത്ത്.
ALSO READ: Rohit Sharma on Shikhar Dhawan കോലിയോ, ഗില്ലോ അല്ല; പ്രിയപ്പെട്ട ബാറ്റിങ് പങ്കാളി മറ്റൊരാളെന്ന് രോഹിത് ശര്‍മ
ഏകദിനത്തില്‍ ഈ വര്‍ഷം ഗില്‍ നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചോ അതില്‍ കൂടൂതലോ സെഞ്ചുറികളടിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലും 24-കാരന്‍ ഇടം കണ്ടെത്തി. വിരാട് കോലി (2012, 2017, 2018, 2019), രോഹിത് ശര്‍മ Rohit Sharma (2017, 2018, 2019), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ Sachin Tendulkar (1996, 1998), രാഹുല്‍ ദ്രാവിഡ് Rahul Dravid (1999), സൗരവ് ഗാംഗുലി Sourav Ganguly (2000), ശിഖര്‍ ധവാന്‍ Shikhar Dhawan (2013) എന്നിവരുള്‍പ്പെട്ട പട്ടികയിലേക്കാണ് ഗില്‍ ചേര്‍ന്നത്.
ALSO READ: ODI World Cup 2023 England Team : 'ഇരട്ട സമനില'യ്‌ക്കൊടുക്കം കൈവന്ന കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലീഷ് പട ; കന്നിയങ്കം കഴിഞ്ഞ ഫൈനലിലെ എതിരാളികളോട്
ഇതോടൊപ്പം 25 വയസ് തികയും മുമ്പ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചോ അതില്‍ കൂടുതലോ സെഞ്ചുറി നേടിയ താരങ്ങളുടെ ആഗോള പട്ടികയിലും ഗില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ (1996), ഗ്രെയിം സ്മിത്ത് (2005), ഉപുൽ തരംഗ (2006), വിരാട് കോലി (2012) എന്നിവരുള്‍പ്പെട്ട പട്ടികയില്‍ അഞ്ചാമനാണ് ഗില്‍.
ALSO READ: IND vs AUS 2nd ODI Score updates അടിത്തറയൊരുക്കി ഗില്ലും ശ്രേയസും, കത്തിക്കയറി സൂര്യയും രാഹുലും; ഓസീസിനെതിരെ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍