കേരളം

kerala

ETV Bharat / sports

ഗില്ലും സിറാജും ഒന്നാമൻമാർ, ബോളർമാരുടെ ആദ്യ പത്തില്‍ ബുംറയും കുല്‍ദീപും ഷമിയും - ബാബര്‍ അസം

Shubman Gill Mohammed Siraj ICC Rankings ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ശുഭ്‌മാന്‍ ഗില്‍ ആദ്യമായി തലപ്പത്ത് എത്തിയപ്പോള്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് മുഹമ്മദ് സിറാജ്.

Shubman Gill ICC Rankings  Shubman Gill  Mohammed Siraj ICC Rankings  Mohammed Siraj  ശുഭ്‌മാന്‍ ഗില്‍  മുഹമ്മദ് സിറാജ്  വിരാട് കോലി  Babar Azam  ബാബര്‍ അസം  ICC Rankings
Shubman Gill Mohammed Siraj ICC Rankings

By ETV Bharat Kerala Team

Published : Nov 8, 2023, 3:15 PM IST

Updated : Nov 8, 2023, 6:40 PM IST

ദുബായ്‌:ഐസിസി ഏകദിന റാങ്കിങ്ങില്‍ (ICC Rankings) ബാറ്റര്‍മാരുടേയും ബോളര്‍മാരുടേയും പട്ടികയില്‍ ഒന്നാം സ്ഥാനം തൂക്കി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍മാരുടെ പട്ടികയില്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill ICC Rankings) ആദ്യമായി തലപ്പത്ത് എത്തിയപ്പോള്‍ ബോളര്‍മാരുടെ പട്ടികയില്‍ പേസര്‍ മുഹമ്മദ് സിറാജ് (Mohammed Siraj ICC Rankings) ഒന്നാം സ്ഥാനം തിരികെ പിടിച്ചു.

ഒരു സ്ഥാനം ഉയര്‍ന്ന ഗില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ പിന്തള്ളിയാണ് മുന്നേറിയത് (Shubman Gill replaces Babar Azam In ICC Rankings). 830 റേറ്റിങ് പോയിന്‍റാണ് ഗില്ലിനുള്ളത്. ഇതോടെ ഐസിസി റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടകയില്‍ തലപ്പത്ത് എത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാവാന്‍ ഗില്ലിന് കഴിഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ്‌ ധോണി, വിരാട് കോലി എന്നിവരാണ് ഗില്ലിന് പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിലെ പ്രകടനമാണ് ഗില്ലിന് തുണയായത്. കഴിഞ്ഞ ആഴ്‌ച ശ്രീലങ്കയ്‌ക്ക് എതിരെ 92 അടിച്ച താരം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 23 റണ്‍സും നേടിയിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാബറിന് ലോകകപ്പില്‍ നിറം മങ്ങിയതാണ് തിരിച്ചടിയായത്. ഇതേവരെ കളിച്ച എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 282 റണ്‍സ് മാത്രമാണ് പാക് നായകന് നേടാന്‍ കഴിഞ്ഞത്. ഗില്ലിനേക്കാള്‍ ആറ് റേറ്റിങ് പോയിന്‍റുള്ള ബാബര്‍ രണ്ടാം സ്ഥാനത്തേക്കാണ് താഴ്‌ന്നത്.

ഇന്ത്യയുടെ വിരാട് കോലിയും (Virat Kohli) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharma) റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന വിരാട് കോലി നാലാമത് എത്തിയപ്പോള്‍ രോഹിത് ആറാം റാങ്കിലേക്കാണ് ഉയര്‍ന്നത്. ഇന്ത്യയുടെ മധ്യനിര താരം ശ്രേയസ് അയ്യര്‍ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 18-ാം റാങ്കിലേക്ക് എത്തി.

ആദ്യ പത്തില്‍ ഇന്ത്യന്‍ ആധിപത്യം:ബോളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. 709 റേറ്റിങ് പോയിന്‍റാണ് സിറാജിനുള്ളത്. കഴിഞ്ഞ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്ഥാന്‍റെ ഷഹീന്‍ ഷാ അഫ്രീദി അഞ്ച് സ്ഥാനങ്ങള്‍ താഴ്‌ന്ന് അഞ്ചാമതെത്തി.

ALSO READ: ഇന്ത്യയെ നേരിടാന്‍ എല്ലാ ടീമുകളും ഭയപ്പെടുന്നു; ക്രെഡിറ്റ് രോഹിത്തിനും ദ്രാവിഡിനും: മുൻ താരം രാജേഷ് ചൗഹാന്‍

സിറാജിനെ കൂടാതെ ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ബോളര്‍മാരായ കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരും ആദ്യ പത്തിലുണ്ട്. മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന കുല്‍ദീപ് നിലവില്‍ നാലാം റാങ്കിലാണ്. ജസ്‌പ്രീത് ബുംറ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാമതും മുഹമ്മദ് ഷമി ഏഴ്‌ സ്ഥാനങ്ങള്‍ കുതിച്ച് 10-ാം റാങ്കിലുമാണ് എത്തിയത്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ പത്താമതുണ്ട്.

ALSO READ: വേദന കടിച്ചമർത്തിയ പോരാട്ടവീര്യം; വാങ്കഡെയിൽ മദംപൊട്ടിയ ഒറ്റയാനായി മാക്‌സ്‌വെൽ

Last Updated : Nov 8, 2023, 6:40 PM IST

ABOUT THE AUTHOR

...view details