രാജ്യാന്തര ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ (Indian Cricket Team) ഭാവി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമുള്ള താരമാണ് ശുഭ്‌മാന്‍ ഗില്‍ (Shubman Gill). ഇന്ത്യയ്‌ക്കായി ഇതുവരെ ഏകദിനത്തില്‍ 32 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗില്‍ 63.41 ശരാശരിയില്‍ 1638 റണ്‍സാണ് നേടിയിട്ടുള്ളത് (Shubman Gill ODI Stats). ഇതില്‍ ഭൂരിഭാഗം മത്സരങ്ങളിലും ഗില്‍ റണ്‍സ് അടിച്ചുകൂട്ടിയതാകട്ടെ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമ്പോഴും.
ഇതുവരെ ആകെ 12 ഇന്നിങ്‌സുകളിലായിരുന്നു ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ കളിക്കാന്‍ ഇറങ്ങിയത്. ഇതില്‍ ആകെ നാല് പ്രാവശ്യം മാത്രമാണ് 50ല്‍ കൂടുതല്‍ പന്തുകള്‍ നേരിടാന്‍ ഗില്ലിന് സാധിച്ചിട്ടുള്ളതും. സിംബാബ്‌വെ, നേപ്പാള്‍ എന്നീ ടീമുകള്‍ക്കെതിരെ ഓരോ അര്‍ധസെഞ്ച്വറികളും നേടാന്‍ ഗില്ലിനായിട്ടുണ്ട്.
റണ്‍ചേസില്‍ അത്ര മികച്ച റെക്കോഡ് ഇല്ലാത്ത ശുഭ്‌മാന്‍ ഗില്‍ എന്നാല്‍ വ്യത്യസ്‌തമായൊരു പ്രകടനമായിരുന്നു ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്കായി നടത്തിയത് (India vs Bangladesh). മത്സരം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ടീമിന്‍റെ തോല്‍വി ഭാരം കുറച്ചത് ഗില്ലിന്‍റെ സെഞ്ച്വറി ഇന്നിങ്‌സായിരുന്നു (Shubman Gill Century Against Bangladesh). റണ്‍ചേസില്‍ താരത്തിന്‍റെ ആദ്യത്തേയും കരിയറിലെ അഞ്ചാമത്തെയും സെഞ്ച്വറി ആയിരുന്നു ബംഗ്ലാദേശിനെതിരെയുണ്ടായത് (Shubman Gill Centuries In ODI).