കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്ക് എതിരായ വിജയത്തോടെ ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു (India vs Sri Lanka). ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനായിരുന്നു ഇന്ത്യ ജയം പിടിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് പുറത്തായിരുന്നു.
ലങ്കന്‍ സ്‌പിന്നര്‍മാരായ ദുനിത് വെല്ലലഗെ (Dunith Wellalage), ചരിത് അസലങ്ക (Charith Asalanka) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വരിഞ്ഞ് മുറുക്കിയത്. ദുനിത് വെല്ലലഗെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ നാല് വിക്കറ്റുകളായിരുന്നു അസലങ്കയുടെ സമ്പാദ്യം. ഭേദപ്പെട്ട തുടക്കം ലഭിച്ചതിന് ശേഷമായിരുന്നു ഇന്ത്യ ഇരുനൂറ് കടക്കാന്‍ കഷ്‌ടപ്പെട്ടത്.
ഇപ്പോഴിതാ ഇന്ത്യന്‍ ഇന്നിങ്‌സ് തകര്‍ച്ച നേരിടുന്ന സമയത്ത് മത്സരത്തില്‍ ഒത്തുകളി ആരോപിച്ച് തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിച്ചുവെന്നാണ് പാകിസ്ഥാന്‍റെ ഇതിഹാസ പേസര്‍ ഷൊയ്‌ബ് അക്തര്‍ പറയുന്നത്. ഏഷ്യ കപ്പില്‍ നിന്നും പാകിസ്ഥാനെ പുറത്താക്കുന്നതിനായി ശ്രീലങ്കയോട് ഇന്ത്യ മനഃപൂര്‍വം തോല്‍ക്കുകയാണ് എന്നതായിരുന്നു സന്ദേശങ്ങളുടെ ഉള്ളടക്കം. ആരാധകരുടെ ഈ പ്രവര്‍ത്തി അസംബന്ധമാണെന്നും അക്തര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു (Shoaib Akhtar On Match Fixing Allegation) .
"നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല (Shoaib Akhtar on match fixing allegation in India vs Sri Lanka match Asia Cup 2023). പാകിസ്ഥാനെ പുറത്താക്കാനായി ഇന്ത്യ മനഃപൂർവം തോൽക്കുന്നുവെന്ന് പറഞ്ഞ് എനിക്ക് നിരവധി മീമുകളും സന്ദേശങ്ങളും ലഭിച്ചിരുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ് എനിക്ക് ഇവരോട് ചോദിക്കാനുള്ളത്.