കേരളം

kerala

ETV Bharat / sports

ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കി ഷൊയ്‌ബ് അക്തര്‍; കടുത്ത വേദനയിലാണെന്നും പ്രാർഥിക്കണമെന്നും താരം - sports news

ക്രിക്കറ്റില്‍ സജീവമായ സമയം തൊട്ട് ഷൊയ്‌ബ് അക്തർ കാല്‍മുട്ടുവേദനയാൽ ബുദ്ധിമുട്ടിയിരുന്നു. മുമ്പ് കാല്‍മുട്ടിന് അഞ്ചോളം ശസ്‌ത്രക്രിയകള്‍ക്കു താരം വിധേയനായിരുന്നു.

shoaib akhtar  shoaib akhtar surgery  shoaib akhtar  ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കി ഷൊയ്‌ബ് അക്തര്‍  shoaib akhtar in hospital  ഷൊയ്‌ബ് അക്തറിന് ശസ്‌ത്രക്രിയ  ഷൊയ്‌ബ് അക്തർ  shoaib akhtar gets emotional in hospital bed after surgery  shoaib akhtar after surgery  പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്‌ബ് അക്തർ  Pak cricketer shoaib akhtar  പാകിസ്ഥാൻ  surgery for akhtar  cricket news  sports news  pak bowler shoaib akhtar
ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കി ഷൊയ്‌ബ് അക്തര്‍; കടുത്ത വേദനയിലാണെന്നും പ്രാർത്ഥിക്കണമെന്നും താരം

By

Published : Aug 10, 2022, 8:35 AM IST

മെല്‍ബണ്‍: ദീര്‍ഘകാലമായി കാല്‍മുട്ടിനെ അലട്ടിയിരുന്ന വേദനയകറ്റാൻ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്‌ബ് അക്തര്‍. ഓസ്‌ട്രേലിയിലെ മെൽബണിലെ ആശുപത്രിയിലാണ് താരം ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും എല്ലാവരും തന്‍റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയുമായി താരം വീഡിയോ പുറത്ത് വിട്ടിരുന്നു.

'എനിക്ക് നാലോ അഞ്ചോ വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാകാതെ വീല്‍ചെയറിലായിപ്പോയേനേ. അതുകൊണ്ടാണ് ഞാൻ ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ചത്. എനിക്ക് ഇപ്പോള്‍ നല്ല വേദനയുണ്ട്. ഇതെന്‍റെ അവസാന ശസ്‌ത്രക്രിയയാകുമെന്ന് കരുതുന്നു. നിങ്ങളുടെ പ്രാര്‍ഥന കൂടെയുണ്ടാവണം' -വീഡിയോയിലൂടെ അക്തര്‍ പറഞ്ഞു.

നിലവിൽ ആശുപത്രിയില്‍ പരിചരണത്തിലാണ് അക്തര്‍. 11 വര്‍ഷമായി അദ്ദേഹം കാല്‍മുട്ടിന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടായിരുന്നു. മുമ്പ് കാല്‍മുട്ടിന് അഞ്ചോളം ശസ്‌ത്രക്രിയകള്‍ക്കു താരം വിധേയനായിരുന്നു.

ലോകക്രിക്കറ്റിലെ ബാറ്റർമാരുടെ പേടിസ്വപ്‌നമായിരിന്നു തീപന്തുകളെറിയുന്ന അക്തര്‍. എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ അക്തര്‍ 224 അന്താരാഷ്‌ട്ര മത്സരങ്ങളിൽ പാകിസ്ഥാൻ ജഴ്‌സിയണിഞ്ഞു. 444 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്‌തു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം ക്രിക്കറ്റില്‍ സജീവമാണ്. ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിലും ഐ.പി.എല്ലിലുമെല്ലാം താരം കളിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details