കേരളം

kerala

By ETV Bharat Kerala Team

Published : Jan 12, 2024, 8:02 AM IST

ETV Bharat / sports

മൊഹാലിയിലെ മാസ്റ്റര്‍ക്ലാസ്, നായകന്‍റെ അഭിനന്ദനം; വെളിപ്പെടുത്തലുമായി ശിവം ദുബെ

India vs Afghanistan 1st T20I: ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ ആദ്യ ടി20യില്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങി ശിവം ദുബെ. മത്സരത്തില്‍ 40 പന്ത് നേരിട്ട താരം പുറത്താകാതെ നേടിയത് 60 റണ്‍സ്.

Shivam Dube  India vs Afghanistan  Rohit Sharma Shivam Dube  ശിവം ദുബെ
Shivam Dube

മൊഹാലി :അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പര ജയിച്ച് തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. മൊഹാലിയില്‍ ഇന്നലെ (ജനുവരി 11) നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം (Ind vs Afg 1st T20I Result). അഫ്‌ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം ശിവം ദുബെയുടെ (Shivam Dube) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ 15 പന്ത് ശേഷിക്കെയായിരുന്നു ഇന്ത്യ മറികടന്നത്.

തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയേയും ശുഭ്‌മാന്‍ ഗില്ലിനെയും നഷ്‌ടപ്പെട്ട ഇന്ത്യയ്‌ക്കായി നാലാം നമ്പറില്‍ ക്രീസിലെത്തിയ ശിവം ദുബൈ 40 പന്തില്‍ 60 റണ്‍സ് നേടി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയായിരുന്നു. അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങിയതായിരുന്നു ഇന്ത്യന്‍ ഇടംകയ്യന്‍ ബാറ്ററുടെ തകര്‍പ്പന്‍ ഇന്നിങ്സ് (Shivam Dube Innings Against Afghanistan). രണ്ട് ഓവര്‍ പന്തെറിഞ്ഞ് ഒരു വിക്കറ്റ് നേടിയ ദുബെ തന്നെയായിരുന്നു മത്സരത്തിലെ താരവും.

ജയത്തിന് പിന്നാലെ, മത്സരത്തില്‍ തനിക്ക് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നുവെന്ന് ദുബെ പറഞ്ഞു. കൂടാതെ, തന്‍റെ കളിശൈലി മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ കാര്യവും താരം വ്യക്തമാക്കിയിരുന്നു.

'ഏറെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയത്. അതുകൊണ്ട് തന്നെ നല്ല സമ്മര്‍ദം ഉണ്ടായിരുന്നു. എന്നാല്‍, എന്‍റെ ശൈലിയില്‍ തന്നെ ബാറ്റ് ചെയ്യണമെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്.

അല്‍പം സമ്മര്‍ദത്തോടെയാണ് ആദ്യത്തെ 2-3 പന്ത് ഞാന്‍ നേരിട്ടത്. അതിന് ശേഷം റണ്‍സ് നേടുക എന്നതായിരുന്നു എന്‍റെ ചിന്ത. വലിയ സിക്‌സറുകള്‍ നേടാന്‍ എനിക്ക് സാധിക്കുമെന്ന് അറിയാമായിരുന്നു. അതിലൂടെ എങ്ങനെയെങ്കിലും റണ്‍സ് ഉയര്‍ത്താന്‍ സാധിക്കുമെന്ന കാര്യവും വ്യക്തമായിരുന്നു.

നല്ല പ്രകടനമാണ് പുറത്തെടുത്തതെന്ന് രോഹിത് ശര്‍മ മത്സരത്തിന് ശേഷം പറഞ്ഞിരുന്നു. കളി ശൈലി മെച്ചപ്പെടുത്താന്‍ കൂടുതല്‍ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു' ശിവം ദുബൈ പറഞ്ഞു.

അതേസമയം, മൊഹാലിയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ആയിരുന്നു 158 റണ്‍സ് നേടിയത്. മുഹമ്മദ് നബിയുടെ (27 പന്തില്‍ 42) പ്രകടനമായിരുന്നു അവര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്‌ക്കായി മുകേഷ് കുമാറും അക്‌സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റുകള്‍ നേടിയിരുന്നു.

Also Read :ജയത്തില്‍ 'സെഞ്ച്വറി', അന്താരാഷ്‌ട്ര പുരുഷ ടി20യില്‍ ആദ്യം; ചരിത്രനേട്ടവുമായി രോഹിത് ശര്‍മ

ABOUT THE AUTHOR

...view details