മൊഹാലി:അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ ഓള്‍റൗണ്ടിങ് മികവുമായി നിര്‍ണായക പങ്കാണ് ശിവം ദുബെ വഹിച്ചത്. ആദ്യം പന്തുകൊണ്ട് മികച്ച പ്രകടനം നടത്തിയ താരം, പിന്നീട് അപരാജിത അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയ്‌ക്ക് അനായാസ വിജയം ഉറപ്പിക്കുകയും ചെയ്‌തു.
രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ ദുബെ, ബാറ്റെടുത്തപ്പോള്‍ 40 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം പുറത്താവാതെ 60 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. ഇതോടെ മത്സരത്തിലെ താരമായും ദുബെ തിരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോഴിതാ തന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയ്‌ക്ക് നല്‍കിയിരിക്കുകയാണ് ദുബെ. (Shivam Dube on MS Dhoni). ഇന്ത്യന്‍ പ്രീമിയില്‍ ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സിനായാണ് 30-കാരന്‍ കളിക്കുന്നത്. (Shivam Dube credits MS Dhoni for his batting In India vs Afghanistan 1st T20I).
"ബാറ്റു ചെയ്യാനെത്തിയപ്പോള്‍ മത്സരം ഫിനിഷ് ചെയ്യുന്നതിനെക്കുറിച്ച് ധോണി പഠിപ്പിച്ച കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്. മഹി ഭായിയോട് സംസാരിച്ചുകൊണ്ടേയിരിക്കുകയാണ് ഞാന്‍. വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് അദ്ദേഹം എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.
കൂടാതെ അദ്ദേഹം എനിക്ക് ചില പൊടിക്കൈകളൊക്കെ പറഞ്ഞു തരികയും എന്‍റെ ബാറ്റിങ് വിലയിരുത്തുകയും ചെയ്യാറുണ്ട്. ഇതെന്‍റെ ആത്മവിശ്വാസം വലിയ തോതിലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്"- ശിവം ദുബെ പറഞ്ഞു.