ഗയാന : ടി20 ലോകകപ്പിനുള്ള വെസ്‌റ്റ്ഇന്‍ഡീസ് ടീമില്‍ നിന്നും ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മയര്‍ പുറത്ത്. ഓസ്‌ട്രേലിയയിലേക്കുള്ള ഫ്ലൈറ്റ് മിസ്സായതിനാലാണ് താരം ടീമില്‍ നിന്നും പുറത്തായത്. ഹെറ്റ്‌മയര്‍ക്ക് പകരം ഷംറ ബ്രൂക്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ക്രിക്കറ്റ് വെസ്റ്റ്‌ഇന്‍ഡീസ് അറിയിച്ചു.
കുടുംബപരമായ കാരണങ്ങളാല്‍ റീ ഷെഡ്യൂള്‍ ചെയ്‌ത് നല്‍കിയ ഫ്ലൈറ്റാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഫിനിഷറായ ഹെറ്റ്‌മയര്‍ മിസ്സാക്കിയത്. ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് ടി20 മത്സരങ്ങള്‍ വിന്‍ഡീസ് കളിക്കുന്നുണ്ട്. ഇതിനായി ഒക്‌ടോബര്‍ ഒന്നിനായിരുന്നു ടീമിന്‍റെ യാത്ര നിശ്ചയിച്ചിരുന്നത്.
വ്യക്തിപരമായ കാരണങ്ങളാല്‍ ഈ ദിവസം എത്താന്‍ സാധ്യമല്ലെന്ന് അറിയിച്ചതോടെയാണ് താരത്തിന് ഫ്ലൈറ്റ് റീ ഷെഡ്യൂള്‍ ചെയ്‌ത് നല്‍കിയത്. കൃത്യസമയത്ത് വിമാനത്താവളത്തിലെത്താൻ കഴിയില്ലെന്ന് ഹെറ്റ്‌മയര്‍ ക്രിക്കറ്റ് വെസ്റ്റ്‌ഇന്‍ഡീസ് ഡയറക്ടർ ജിമ്മി ആഡംസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പകരം താരത്തെ ഉള്‍പ്പെടുത്തിയത്.