കേരളം

kerala

ETV Bharat / sports

'വാക്സിന്‍ വെെറസിനെ തോല്‍പ്പിക്കാന്‍ സഹായിക്കും'; ആദ്യ ഡോസ് സ്വീകരിച്ച് ശിഖര്‍ ധവാന്‍ - കൊവിഡ് പോരാളികള്‍

കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളികളുടെ ത്യാഗങ്ങൾക്കും സമർപ്പണത്തിനും ധവാൻ നന്ദി പറഞ്ഞു.

Shikhar Dhawan  vaccine  കൊവിഡ് വാക്സിന്‍  COVID-19 vaccine  കൊവിഡ് പോരാളികള്‍  മുന്നണിപ്പോരാളികള്‍
'വാക്സിന്‍ വെെറസിനെ തോല്‍പ്പിക്കാന്‍ സഹായിക്കും'; ആദ്യ ഡോസ് സ്വീകരിച്ച് ശിഖര്‍ ധവാന്‍

By

Published : May 6, 2021, 5:02 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാൻ കൊവിഡ് വാക്സിന്‍റെ ഒന്നാമത്തെ ഡോസ് സ്വീകരിച്ചു. വ്യാഴാഴ്ചയാണ് ധവാന്‍ കൊവിഡ് വാക്സിന്‍ എടുത്തത്. കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ ഇത് സഹായിക്കുമെന്നതിനാൽ എല്ലാവരും വാക്സിനെടുക്കണമെന്ന് താരം അഭ്യർഥിച്ചു.

'പ്രതിരോധ കുത്തിവയ്‌പ്പെടുത്തു, നമ്മുടെ എല്ലാ മുൻ‌നിര പോരാളികള്‍ക്കും, അവരുടെ ത്യാഗത്തിനും അർപ്പണബോധത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ദയവായി മടിക്കരുത്, എത്രയും വേഗം പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക. അത് ഈ വൈറസിനെ പരാജയപ്പെടുത്താൻ സഹായിക്കും'- ധവാന്‍ ട്വീറ്റ് ചെയ്തു.

read more:ഓക്‌സിജൻ സിലിണ്ടറുകള്‍ വാങ്ങാന്‍ 20 ലക്ഷം രൂപ നല്‍കി ശിഖര്‍ ധവാന്‍

കൊവിഡില്‍ വലയുന്ന രാജ്യത്തിന് സഹായവുമായി താരം നേരത്തെ രംഗത്തെത്തിയിരുന്നു. ഓക്‌സിജൻ സിലിണ്ടറുകളും കോൺസൻട്രേറ്ററുകളും വാങ്ങുന്നതിനായി 20 ലക്ഷം രൂപയാണ് ഓക്സിജന്‍ ഇന്ത്യ എന്ന എൻ‌ജി‌ഒയ്ക്ക് ധവാന്‍ സംഭാവനയായി നൽകിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഈ എന്‍ജിഒയ്ക്ക് നേരത്തെ ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details