ന്യൂഡല്‍ഹി:കൊവിഡില്‍ വലയുന്ന ഇന്ത്യയ്ക്ക് സഹായവുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും. ഓക്‌സിജൻ സിലിണ്ടറുകളും കോൺസെൻട്രേറ്ററുകളും വാങ്ങുന്നതിനായി 20 ലക്ഷം രൂപയാണ് ഓക്സിജന്‍ ഇന്ത്യ എന്ന എൻജിഒയ്ക്ക് താരം സംഭാവനയായി നൽകിയത്.
read more:'ഡോക്‌ടര്‍മാരാകാന്‍ കഴിയില്ല, സഹായികളാകാന്‍ കഴിയും'; സഹായ ഹസ്തവുമായി ഉനദ്‌കട്ട്
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഈ എന്‍ജിയോയ്ക്ക് നേരത്തെ ഒരു കോടി രൂപ സംഭാവനയായി നല്‍കിയത്. വിവിധ മത്സരങ്ങളില്‍ തനിക്ക് കിട്ടുന്ന മാന്‍ ഓഫ് ദ മാച്ച് പുരസ്ക്കാര തുകയും ടൂര്‍ണമെന്‍റിന്‍റെ ഒടുവില്‍ സംഭാവനയായി നല്‍കുമെന്നും താരം അറിയിച്ചിട്ടുണ്ട്. 'നമ്മള്‍ ഇപ്പോൾ അഭൂതപൂർവമായ കാലഘട്ടത്തിലാണ്, പരസ്പരം സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യേണ്ടത് ഈ സമയത്തിന്‍റെ ആവശ്യകതയാണ്'. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ധവാന്‍ കുറിച്ചു.
കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് നന്ദി പറയുന്നതായും താരം പ്രതികരിച്ചു. അതേസമയം കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ന് സഹായം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ താരമാണ് ധവാന്‍. രാജസ്ഥാന്‍ റോയല്‍സ് താരം ജയ്‌ദേവ് ഉനദ്‌കട്ട്, പഞ്ചാബ് കിങ്‌സിന്‍റെ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരാന്‍ എന്നിവരാണ് ഇന്ന് സഹായം പ്രഖ്യാപിച്ചത്.