കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് പരിക്കിന്‍റെ ഭീഷണി. (India vs South Africa 2nd Test). പേസ് ബോളിങ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിന് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിനിടെ തോളില്‍ ഏറുകൊണ്ടു. (Shardul Thakur gets hit on shoulder at nets in South Africa). താരത്തിനേറ്റ പരിക്കിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. (Shardul Thakur Injury).
ജനുവരി മൂന്നിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് താരത്തിന് നഷ്‌ടമാവാന്‍ സാധ്യതയുള്ളതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ബാറ്റിങ് കോച്ച് വിക്രം റാത്തോഡിന്‍റെ നേതൃത്വത്തില്‍ നടന്ന ത്രോഡൗൺ പരിശീലനത്തിനിടെ ശാര്‍ദുല്‍ താക്കൂറിന്‍റെ ഇടതു തോളിലാണ് പന്തുകൊണ്ടത്. ഇതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ തുടര്‍ന്ന് നെറ്റ് സെഷനിൽ ബോൾ ചെയ്യാൻ ശാര്‍ദുലിന് കഴിഞ്ഞിരുന്നില്ല.
അതേസമയം സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തിളങ്ങാന്‍ ശാര്‍ദുലിന് കഴിഞ്ഞിരുന്നില്ല. രണ്ട് ഇന്നിങ്‌സുകളിലായി ആകെ 26 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. പന്തെടുത്തപ്പോള്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ 32-കാരനെ കണക്കിന് പ്രഹരിക്കുകയും ചെയ്‌തു.
19 ഓവറില്‍ 101 റണ്‍സ് വഴങ്ങിയ ശാര്‍ദുല്‍ താക്കൂറിന് ഒരു വിക്കറ്റാണ് വീഴ്‌ത്താന്‍ കഴിഞ്ഞത്. 5.32 ആയിരുന്നു ഇക്കോണമി. മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും ഇന്ത്യ തോല്‍വി വഴങ്ങുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം ജസ്‌പ്രീത് ബുംറ ഒഴികെ ശാര്‍ദുല്‍ അടക്കമുള്ള ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുറന്നടിച്ചിരുന്നു. ബുംറയെ മാത്രം ആശ്രയിച്ച് ടീമിന് മുന്നോട്ടുപോകാന്‍ കഴിയില്ല.